വിദ്യാര്‍ഥിനികള്‍ക്കൊപ്പം മോശം ചിത്രം ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് അധ്യാപകന്‍
അഗര്‍ത്തല: വിദ്യാര്‍ഥിനകള്‍ക്കൊപ്പം മോശം ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ അന്വേഷണം. അസമിലെ ഹലിലാകണ്ടിയിലെ കട്‌ലിചെറ സ്‌കൂളിലാണ് സംഭവം. ക്ലാസിലെ കുട്ടികളെ ഓരോരുത്തരെയായി തന്റെ അടുത്തേക്ക് വിളിക്കുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നത്.
ഫൈസുദ്ദീന്‍ ലാസ്‌കര്‍ എന്ന അധ്യാപകനാണിത്. ഇയാളുടെ മോശം പ്രവര്‍ത്തി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഒരു സ്ത്രീയെ പീഡിപ്പിച്ചതായും ആരോപണമുണ്ട്. വിദ്യാര്‍ഥിനികളെ ബോളിവുഡ് സിനിമയെ അനുകരിപ്പിച്ചാണ് അധ്യാപകന്‍ മുതലെടുത്തതെന്നാണ് സംശയം. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിട്ടില്ല.

ഹൈസ്‌കൂള്‍ അധ്യാപകനാണ് ഫൈസുദ്ദീന്‍. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ പേര്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം പുറത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു രക്ഷിതാവ് പോലീസില്‍ പരാതി നല്‍കി. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പഠനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനകളുമായി ചിത്രമെടുത്തതെന്നാണ് ഇയാളുടെവാദം.












Click it and Unblock the Notifications