കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പൗരത്വ രേഖയല്ല: 15 രേഖകള്‍ക്ക് പൗരത്വം തെളിയിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയാത്ത രേഖകളുടെ വിവരം പുറത്തുവിട്ട് ഗുവാഹത്തി ഹൈക്കോടതി. രക്ഷിതാക്കളുടെ എന്‍ആര്‍സി ക്ലിയറന്‍സ്, ഭൂമിയുടെ കരമടച്ച റസീത്, വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, നാല് വര്‍ഷത്തെ വോട്ടേഴ്സ് ലിസ്റ്റ് എന്നിവ പൗരത്വ രേഖയായി കണക്കാക്കാനാവില്ലെന്നാണ് ഗൂവാഹത്തി ഹൈക്കോടതി വ്യക്തമാക്കിയത്.

 യുഐഡിഎഐയ്ക്ക് പൗരത്വം തെളിയിക്കാനുള്ള അധികാരമില്ല: ഒവൈസി, അധികാര ദുര്‍വിനിയോഗമെന്ന്!! യുഐഡിഎഐയ്ക്ക് പൗരത്വം തെളിയിക്കാനുള്ള അധികാരമില്ല: ഒവൈസി, അധികാര ദുര്‍വിനിയോഗമെന്ന്!!

19 ലക്ഷം പേരാണ് അസമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റിലാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ പട്ടിക പ്രസിദ്ധീകരിച്ചത്. നൂറ് കണക്കിന് വിദേശ ട്രിബ്യൂണലുകളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ളത്. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് പറയുന്നവരുടെ കേസുകള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണിവ. ഹൈക്കോടതി ഇവരുടെ കേസുകള്‍ തള്ളിയതോടെ വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ നിയമമാര്‍ഗ്ഗങ്ങള്‍ അവസാനിക്കുന്നതുവരെ ആരെയും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ലെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

14 രേഖകള്‍ പൗരത്വ രേഖയല്ല

14 രേഖകള്‍ പൗരത്വ രേഖയല്ല

അസമിലെ ബാക്ക ജില്ലയില്‍ നിന്നുള്ള ജബേദ ഖത്തൂണ്‍ വിദേശ ട്രിബ്യൂണലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഗുവാഹത്തി ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പാന്‍കാര്‍ഡും ബാങ്ക് സ്റ്റേറ്റ്മെന്റും പൗരത്വ രേഖയായി കണക്കാക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഇവയ്ക്ക് പുറമേ ഭൂമിയുടെ കരമടച്ച രസീതും പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പിതാവുമായും സഹോദരുനമായുള്ള ബന്ധം ബോധ്യപ്പെടുത്തുന്നതില്‍ വന്ന പിഴവാണ് ഇവര്‍ക്ക് തിരിച്ചടിയായത്. തുടര്‍ന്നാണ് ഇത്തരം രേഖകള്‍ പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്നതിന് നിരവധി രേഖകള്‍ സമര്‍പ്പിച്ചുവെങ്കിലും കോടതി അതില്‍ തൃപ്തരല്ലെന്നും രക്ഷിതാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അഭിഭാഷകന്‍ അലി പറയുന്നു.

 ബന്ധം തെളിയിക്കുന്നതില്‍ പരാജയം

ബന്ധം തെളിയിക്കുന്നതില്‍ പരാജയം

ബീഗം രക്ഷിതാക്കളുമായി തനിക്കുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഹൈക്കോടതി അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു. ഭര്‍ത്താവിന്റെ പേരുള്ള 1997ലെ വോട്ടര്‍പട്ടികയാണ് സമര്‍പ്പിച്ചത്. ഭര്‍ത്താവിന്റെ പേരുണ്ടായിരുന്നുവെങ്കിലും രക്ഷിതാക്കളുടെ പേര് ഈ രേഖയില്‍ ഉണ്ടായിരുന്നില്ല. സാങ്കേതികമായി കോടതിയുടെ ഭാഗത്ത് തെറ്റില്ല. ഗോണ്‍ പ‍ഞ്ചായത്ത് രേഖ യുവതിയുടെ വിവാഹ ബന്ധം തെളിയിക്കുന്നതിന് സാധുതയുള്ള രേഖയാണ് എന്നാല്‍ ഇതിന് വിശദമായ പരിശോധന വേണ്ടതുണ്ടെന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ജിക്കാരിക്ക് പുനപരിശോധനാ ഹര്‍ജി ന‍ല്‍കുകയോ സുപ്രീംകോടതിയെം സമീപിക്കുകയോ ചെയ്യാമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.

 പൗരത്വ രേഖയല്ലെന്ന്

പൗരത്വ രേഖയല്ലെന്ന്

2016ലെ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജസ്റ്റിസുമാരായ മനോജിത് ഭൂയന്‍, പാര്‍ഥിവ് ജ്യോതി സൈക്യ എന്നിവര്‍ പാന്‍കാര്‍ഡും ഭുമിയുമായി ബന്ധപ്പെട്ട രേഖകളും പൗരത്വത്തിന്റെ മാനദണ്ഡ‍മായി കണക്കാക്കാനാവില്ലെന്ന് അറിയിച്ചത്. ബാങ്ക് രേഖകള്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ക്കും ഒ വ്യക്തിയുടെ പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകളും പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഇതേ ബെഞ്ച് ജബേദ ബീഗം എന്ന ജബേദ ഖാത്തൂണാണ് വിദേശ ട്രിബ്യൂണല്‍ തന്നെ വിദേശിയായി മുദ്രകുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്.

 രേഖകള്‍ ഹാജരാക്കാന്‍ കഴി‍ഞ്ഞില്ലെന്ന്

രേഖകള്‍ ഹാജരാക്കാന്‍ കഴി‍ഞ്ഞില്ലെന്ന്

ഗ്രാമത്തലവന്‍ അനുവദിച്ച രേഖക്ക് പുറമേ അവരുടെ ഭര്‍ത്താവിന്റെയും പിതാവിന്റെയും വ്യക്തിത്വം തെളിയിക്കുന്ന 14 ഓളം രേഖകളാണ് ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. ട്രിബ്യൂണലാണ് ഇക്കാര്യം ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

English summary
Assam: Voter list of 4 years, land records… 15 documents can’t prove citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X