മോഷ്ടാവെന്ന് കരുതി അസം വിദ്യാര്‍ത്ഥിയ്ക്ക് ദില്ലിയില്‍ ക്രൂരമര്‍ദ്ദനം
ദില്ലി:മോഷ്ടാവാന്നെ തറ്റിദ്ധാരണയില്‍ അസം സ്വദേശിയായ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി തല്ലിച്ചതച്ചു. ഗുവഹത്തിയില്‍ നിന്നുള്ള അര്‍ബാസ് അഹ്മദ്(21) എന്ന യുവാവിനാണ് തെക്കന്‍ ദില്ലിയിലെ കോളനിവാസികളുടെ കൈയില്‍ നിന്നും തല്ല് കിട്ടിയത്.
അയല്‍വാസിയുടെ വീടിന്റെ പൂട്ട് പോളിക്കാന്‍ അര്‍ബാസ് ശ്രമിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ ഇയാള്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചത്. മദ്യപിച്ച നിലയില്‍ രാത്രി വൈകി വീട്ടിലെത്തിയ ഇയാള്‍ അയല്‍വാസിയുടെ വീട് സ്വന്തം വീടാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
image-10-1425956142-delhi.jpg malayalam.oneindia.com}
തന്റെ കൈയിലുള്ള താക്കോല്‍ ഉപയോഗിച്ചിട്ടും പൂട്ട് തുറക്കാനാകാത്തതിനാല്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കവെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ചുറ്റം കൂടിയ അയല്‍വാസികള്‍ മറ്റൊന്നും ചോദിക്കാതെ അബാസിനെ പൊതിരെ തല്ലുകയായിരുന്നു. കൈകാലുകള്‍ക്കും താടിക്കും പരിക്കേറ്റ് യുവാവ് ഇപ്പോള്‍ ആശുപത്രിയിലാണ് .
അര്‍ബാസ് കഴിഞ്ഞ രണ്ട് കൊല്ലമായി ഇവിടെയാണ് താമസിക്കുന്നത്. ഐ.എ.എസ് നേടാന്‍ താല്‍പര്യമുള്ളതിനാലാണ് അര്‍ബാസ് ഇവിടെ കളഴിയുന്നത്.അര്‍ബാസിന്റെ വീടും അവന്‍ തെറ്റിദ്ധരിച്ച് പൂട്ട് തുറക്കാന്‍ ശ്രമിച്ച വീടും ഒരേ ഫ്‌ലോറിലാണെന്നും അവന് അബദ്ധം പറ്റിയതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ സി.സി.ടി.വി ഫൂട്ടേജുകള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications