'മകളെ ബലപ്രയോഗം നടത്തി'; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ കേസ്
മുംബൈ: പ്രമുഖ ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുംബൈ വെര്‍സോവ പോലീസ് കേസെടുത്തു. തന്റെ മകളെ നവാസുദ്ദീന്‍ സിദ്ദിഖി തള്ളിയെന്നും അധിക്ഷേപിച്ചെന്നും കാട്ടി ഒരു സ്ത്രീ നല്കിയ പരാതിയിലാണ് കേസ്. നവാസുദ്ദീന്‍ സിദ്ദിഖി തമാസിക്കുന്ന അതേ ഹൗസിംഗ് കോളനിയിലെ അന്തേവാസിയാണ് പരാതി നല്കിയ സ്ത്രീ.
നവാസുദ്ദീന്‍ സിദ്ദിഖി ഇവരുടെ ഹൗസിങ് സൊസൈറ്റിയിലെ കാര്‍ പാര്‍ക്കിങ് ഏരിയ മുഴുവന്‍ കൈയ്യടക്കി വെക്കുകയാണെന്ന് നേരത്തെ തന്നെ താമസക്കാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഞായറാഴ്ചയും ഇത് ആവര്‍ത്തിച്ചപ്പോള്‍ 24 വയസുള്ള യുവതി ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

ഇതേചൊല്ലി നവാസുദ്ദീന്‍ സിദ്ദിഖിയും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. നവാസുദ്ദീനും സഹോദരനും ഒപ്പമുള്ള ജോലിക്കാരനും ചേര്‍ന്ന് തന്റെ മകളെ തള്ളിയെന്നും അധിക്ഷേപിച്ചുമെന്നുമാണ് ഇതുസംബന്ധിച്ച് സ്ത്രീ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതേതുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം 354ാം വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പടിഞ്ഞാറന്‍ അന്തേരിയിലെ യാരി റോഡിലാണ് സംഭവവുണ്ടായത്. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നടന് തയ്യാറായില്ല.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications