ബിഎസ്പി കോണ്‍ഗ്രസിനൊപ്പം; കാരണം വ്യക്തമാക്കി മായാവതി, ആന്റണി മധ്യപ്രദേശിലേക്ക്
Recommended Video

ദില്ലി: മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തിയ കോണ്‍ഗ്രസിന് ബിഎസ്പി വക ആശ്വാസം. കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലും പിന്തുണ നല്‍കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പിന്തുണയെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മായാവതിയുടെ പിന്തുണ കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ എളുപ്പവഴി ഒരുക്കും. മധ്യപ്രദേശില്‍ ബിഎസ്പിക്ക് രണ്ടു സീറ്റാണുള്ളത്. കോണ്‍ഗ്രസിന് 114ഉം. മധ്യപ്രദേശ് നിയമസഭയില്‍ 230 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റ് വേണം. മായാവതിയുടെ പിന്തുണ ലഭിച്ചാല്‍ ഈ മാന്ത്രിക സംഖ്യ കോണ്‍ഗ്രസിന് എത്തും. കൂടെ ഒരു സീറ്റുള്ള എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപിക്ക് മധ്യപ്രദേശില്‍ 109 സീറ്റാണ് ലഭിച്ചത്. ഏഴ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭരണം പിടിക്കാന്‍ സാധിക്കൂ. രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മായാവതി പറഞ്ഞു. ബിജെപി അധികാരത്തിലെത്തരുത് എന്ന ലക്ഷ്യത്തിലാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നീങ്ങിയത്. ഇപ്പോള്‍ അതേ തന്ത്രമാണ് സര്‍ക്കാര്‍ രൂപീകരണത്തിലും പയറ്റുന്നത്. കോണ്‍ഗ്രസ് മികച്ച ഭരണം കാഴ്ചവെച്ചാല്‍ ബിജെപിയെ ജനം തള്ളുമെന്നും മായാവതി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്തയച്ചു. ഉടന്‍ ഗവര്‍ണറെ കാണാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്കി. മായാവതിയുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഫലം വന്നുതുടങ്ങിയ വേളയില്‍ തന്നെ ശ്രമം നടത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ മധ്യപ്രദേശിലേക്ക് കോണ്‍ഗ്രസ് നിയോഗിച്ചു. കെസി വേണുഗോപാലിനെ രാജസ്ഥാനിലേക്കും അയച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications