കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പി കോണ്‍ഗ്രസിനൊപ്പം; കാരണം വ്യക്തമാക്കി മായാവതി, ആന്റണി മധ്യപ്രദേശിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
ബിഎസ്പി കോണ്‍ഗ്രസിനൊപ്പം | Oneindia Malayalam

ദില്ലി: മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തിയ കോണ്‍ഗ്രസിന് ബിഎസ്പി വക ആശ്വാസം. കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലും പിന്തുണ നല്‍കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പിന്തുണയെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Xma

മായാവതിയുടെ പിന്തുണ കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ എളുപ്പവഴി ഒരുക്കും. മധ്യപ്രദേശില്‍ ബിഎസ്പിക്ക് രണ്ടു സീറ്റാണുള്ളത്. കോണ്‍ഗ്രസിന് 114ഉം. മധ്യപ്രദേശ് നിയമസഭയില്‍ 230 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റ് വേണം. മായാവതിയുടെ പിന്തുണ ലഭിച്ചാല്‍ ഈ മാന്ത്രിക സംഖ്യ കോണ്‍ഗ്രസിന് എത്തും. കൂടെ ഒരു സീറ്റുള്ള എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിക്ക് മധ്യപ്രദേശില്‍ 109 സീറ്റാണ് ലഭിച്ചത്. ഏഴ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭരണം പിടിക്കാന്‍ സാധിക്കൂ. രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മായാവതി പറഞ്ഞു. ബിജെപി അധികാരത്തിലെത്തരുത് എന്ന ലക്ഷ്യത്തിലാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നീങ്ങിയത്. ഇപ്പോള്‍ അതേ തന്ത്രമാണ് സര്‍ക്കാര്‍ രൂപീകരണത്തിലും പയറ്റുന്നത്. കോണ്‍ഗ്രസ് മികച്ച ഭരണം കാഴ്ചവെച്ചാല്‍ ബിജെപിയെ ജനം തള്ളുമെന്നും മായാവതി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്തയച്ചു. ഉടന്‍ ഗവര്‍ണറെ കാണാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കി. മായാവതിയുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഫലം വന്നുതുടങ്ങിയ വേളയില്‍ തന്നെ ശ്രമം നടത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ മധ്യപ്രദേശിലേക്ക് കോണ്‍ഗ്രസ് നിയോഗിച്ചു. കെസി വേണുഗോപാലിനെ രാജസ്ഥാനിലേക്കും അയച്ചു.

English summary
Assebmly polls Result: Will Support Congress In Madhya Pradesh To Keep BJP Out: Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X