ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച ഘടകങ്ങള്‍; ബിജെപിക്ക് കാലിടറിയത് ഇങ്ങനെ
ദില്ലി: ഹിന്ദി ഹൃദയഭൂമി ഏറെകാലമായി ബിജെപിക്ക് സ്വന്തമായിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത് ഒരുപിടി തന്ത്രങ്ങളുടെ ബലത്തിലാണ്. ഇതില്‍ പ്രധാനം കര്‍ഷക സൗഹൃദ ഫോര്‍മുലയാണ്. ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ഏറ്റവും മികച്ച വഴി കര്‍ഷകരെ പിന്തുണയ്്ക്കുകയാണെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. കര്‍ഷകര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്കി.

ഭരണവിരുദ്ധ വികാരം ബിജെപി 15 വര്‍ഷമായി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിലനിന്നിരുന്നു. ഇതില്‍ പ്രധാനം കര്‍ഷകരുടെ ഭാഗത്തുനിന്നായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിന്നു. അധികാരത്തിലേറിയാല്‍ കാര്‍ഷിക വായ്പ എഴുതിതള്ളുമെന്ന വാഗ്ദാനം ശരിക്കും ഫലംകണ്ടു.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ തിരിച്ചടികള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. മധ്യപ്രദേശില്‍ മൃദു ഹിന്ദുത്വവും കോണ്‍ഗ്രസ് പയറ്റി. ശ്രീരാമന് വനവാസത്തിന് പോയെന്ന് വിശ്വസിക്കുന്ന പാതയിലൂടെ തീര്‍ഥാടന ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനവും ബിജെപി വിഷയമാക്കിയ ജാതി ചര്‍ച്ചയുമെല്ലാം കോണ്‍ഗ്രസിന് ഗുണം ചെയ്തു.
Recommended Video

ജാതി സമവാക്യം നോക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. മണ്ഡലത്തില്‍ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നു സ്ഥാനാര്‍ഥികളെ കണ്ടെത്തി. സംസ്ഥാന നേതാക്കളെ പോലെ തന്നെ പ്രചാരണത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നു. സംസ്ഥാനത്ത് പ്രചാരണം നല്കിയവരില് മുതിര്‍ന്ന നേതാക്കള്‍ മാത്രമായിരുന്നില്ല. യുവാക്കളുടെ പങ്കാളിത്തവും ഉറപ്പാക്കി. രാഹുല്‍ ഗാന്ധി പ്രചാരണം നേരിട്ട് ഏറ്റെടുക്കുന്നതിലൂടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications