കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച ഘടകങ്ങള്‍; ബിജെപിക്ക് കാലിടറിയത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഹിന്ദി ഹൃദയഭൂമി ഏറെകാലമായി ബിജെപിക്ക് സ്വന്തമായിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത് ഒരുപിടി തന്ത്രങ്ങളുടെ ബലത്തിലാണ്. ഇതില്‍ പ്രധാനം കര്‍ഷക സൗഹൃദ ഫോര്‍മുലയാണ്. ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ഏറ്റവും മികച്ച വഴി കര്‍ഷകരെ പിന്തുണയ്്ക്കുകയാണെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. കര്‍ഷകര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കി.

Con

ഭരണവിരുദ്ധ വികാരം ബിജെപി 15 വര്‍ഷമായി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിലനിന്നിരുന്നു. ഇതില്‍ പ്രധാനം കര്‍ഷകരുടെ ഭാഗത്തുനിന്നായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിന്നു. അധികാരത്തിലേറിയാല്‍ കാര്‍ഷിക വായ്പ എഴുതിതള്ളുമെന്ന വാഗ്ദാനം ശരിക്കും ഫലംകണ്ടു.

നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ തിരിച്ചടികള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. മധ്യപ്രദേശില്‍ മൃദു ഹിന്ദുത്വവും കോണ്‍ഗ്രസ് പയറ്റി. ശ്രീരാമന്‍ വനവാസത്തിന് പോയെന്ന് വിശ്വസിക്കുന്ന പാതയിലൂടെ തീര്‍ഥാടന ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനവും ബിജെപി വിഷയമാക്കിയ ജാതി ചര്‍ച്ചയുമെല്ലാം കോണ്‍ഗ്രസിന് ഗുണം ചെയ്തു.

Recommended Video

cmsvideo
ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി

ജാതി സമവാക്യം നോക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. മണ്ഡലത്തില്‍ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നു സ്ഥാനാര്‍ഥികളെ കണ്ടെത്തി. സംസ്ഥാന നേതാക്കളെ പോലെ തന്നെ പ്രചാരണത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നു. സംസ്ഥാനത്ത് പ്രചാരണം നല്‍കിയവരില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രമായിരുന്നില്ല. യുവാക്കളുടെ പങ്കാളിത്തവും ഉറപ്പാക്കി. രാഹുല്‍ ഗാന്ധി പ്രചാരണം നേരിട്ട് ഏറ്റെടുക്കുന്നതിലൂടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടു.

English summary
Assebmly polls: These are Congress winning formula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X