അക്കാര്യത്തില്‍ കെപിഎസി ലളിയതയ്ക്ക് ഉറപ്പുണ്ട്... ഏത് കാര്യത്തില്‍?
മുംബൈ: കെപിഎസ് ലളിത ഇപ്പോള്‍ മുംബൈയില്‍ ആണ് ഉള്ളത്. തന്നെ വടക്കാഞ്ചേരിയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുന്ന വിവരം ലളിത അറിയുന്നത് മുംബൈയില്‍ വച്ചാണ്.
രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും സാധ്യതകളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ബിസിനസ്സുകാരും എന്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി രാജവച്ച് വരെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാറുണ്ട്. അപ്പോള്‍ പിന്നെ ലളിതയ്‌ക്കെതിരെ മാത്രം എന്താണ് ഇങ്ങനെ ഒരു പ്രതിഷേധം.
ലളിതയുടെ പേരിന്റെ ആദ്യഭാഗം എന്താണെന്ന് അറിയുന്നവരാരും പ്രതിഷേധമുയര്‍ത്തില്ലെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. എന്ത് പ്രതിഷേധമുണ്ടായാലും കെപിസിഎസി ലളിതയ്ക്ക ഒരുകാര്യത്തില്‍ ഉറച്ച് വിശ്വാസമുണ്ട്... എന്താണത്?

ലളിതയും വടക്കാഞ്ചേരിയും
കെപിഎസി ലളിത വടക്കാഞ്ചേരിക്കാരിയല്ല എന്നതാണ് സത്യം. ലളിതയുടെ ജന്മനാട് ആലപ്പുഴയാണ്.

പിന്നെങ്ങനെ
ഭരതന്റെ നാടാണ് വടക്കാഞ്ചേരിയില്‍. വിവാഹശേഷമാണ് ലളിത വടക്കാഞ്ചേരിയില്‍ എത്തുന്നത്.

അത് ഉറപ്പാണ്
ജന്മംകൊണ്ട് വടക്കാഞ്ചേരിക്കാരി അല്ലെങ്കിലും ലളിത ഇപ്പോള്‍ തനി വടക്കാഞ്ചേരിക്കാരി തന്നെയാണ്. അതുകൊണ്ട് നാട്ടുകാരുടെ പിന്തുണ ഉറപ്പാണെന്ന് അവര്‍ വിശ്വസിയ്ക്കുന്നു.

എതിര്‍പ്പുണ്ടാകില്ല
ഇപ്പോള്‍ പറയുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും മണ്ഡലത്തില്‍ ഇല്ലെന്നാണ് ലളിത കരുതുന്നത്. പ്രാദേശിക ഘടകത്തിന് തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എതിര്‍പ്പുണ്ടാകുമെന്ന് ലളിത കരുതുന്നില്ല.

യുഡിഎഫ് മണ്ഡലം
ഒരു യുഡിഎഫ് മണ്ഡലം എന്ന് വിശേഷിപ്പിയ്ക്കാം വേണമെങ്കില്‍ വടക്കാഞ്ചേരിയെ. 2004 ലെ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന കെ മുരളീധരന്‍ തോല്‍ക്കുന്നതിന് മുമ്പ് അഞ്ച് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ച മണ്ഡലം ആയിരുന്നു വടക്കാഞ്ചേരി.

മന്ത്രി മണ്ഡലം
സഹകരണവകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. ഇത്തവണയം ബാലകൃഷ്ണന്‍ മത്സര രംഗത്തുണ്ടാകുമോ എന്നതില്‍ ഉറപ്പില്ല.












Click it and Unblock the Notifications