കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനൊരുങ്ങി അഞ്ച് സംസ്ഥാനങ്ങള്‍, അറിയാം തിരഞ്ഞെടുപ്പ് വിവരങ്ങള്‍

ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടത്തിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി നാലിനാണ് ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: രാജ്യം കാത്തിരുന്ന നിര്‍ണായക തിരഞ്ഞെടുപ്പിന്റെ തീയതി ജനുവരി നാലിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് നേരിടുന്നതിനും വിജയിക്കുന്നതിനുമായുളള അണിയറ ഒരുക്കങ്ങള്‍ ആരംഭിച്ച് കഴഞ്ഞു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലായി 690 അസംബ്‌ളി സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടത്തിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി നാലിനാണ് ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ്.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മണിപ്പൂരില്‍ രണ്ട് ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 4 നും എട്ടിനുമാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

 അറിയാം ഉത്തര്‍ പ്രദേശിന്റെ വിവരങ്ങള്‍

അറിയാം ഉത്തര്‍ പ്രദേശിന്റെ വിവരങ്ങള്‍

ഫെബ്രുവരി 11, 15, 19,23, 17, മാര്‍ച്ച് നാല്, എട്ട് എന്നിങ്ങനെ ഏഴ്ഘട്ടങ്ങളിലാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 403 സീറ്റുകളാണുള്ളത്. സമാജ്വാദി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് , ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖ പാര്‍ട്ടികള്‍. അഖിലേഷ് യാദവ്, അസംഖാന്‍, മായാവതി, മുലായംസിങ്, ഷീല ദീക്ഷിത് എന്നിവര്‍ തിരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖ നേതാക്കളാണ്.

 73 മണ്ഡലങ്ങള്‍

73 മണ്ഡലങ്ങള്‍

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 11നാണ്. 73 നിയോജക മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജനവിധി. ജനുവരി 17നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 24. സൂക്ഷ്മ പരിശോധന ജനുവരി 25ന്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 27.

 67 നിയോജക മണ്ഡലങ്ങള്‍

67 നിയോജക മണ്ഡലങ്ങള്‍

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 15നാണ്്. 67 നിയോജക മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 27 ആണ്. ജനുവരി 28ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 30.

 69 മണ്ഡലങ്ങള്‍

69 മണ്ഡലങ്ങള്‍

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 19നാണ്. 69 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 24നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31. സൂക്ഷ്മ പരിശോധന ഫെബ്രുവരി രണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി നാല്.

53 മണ്ഡലങ്ങള്‍

53 മണ്ഡലങ്ങള്‍

ഫെബ്രിവരി 23നാണ് നാലാംഘട്ടവോട്ടെടുപ്പ്. 53 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 30ന്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ട്. സൂക്ഷ്മ പരിശോധന ഫെബ്രുവരി ഏഴിന്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒമ്പത്.

 52 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

52 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

ഫെബ്രുവരി 27നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. 52 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 9. ഫെബ്രുവരി 11നാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13.

 49 മണ്ഡലങ്ങള്‍

49 മണ്ഡലങ്ങള്‍

49 മണ്ഡലങ്ങളിലാണ് ആറാംഘട്ടവോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് നാലിനാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി എട്ടിനാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. സൂക്ഷ്മ പരിശോധന ഫെബ്രുവരി 16നാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18.

 40 മണ്ഡലങ്ങള്‍

40 മണ്ഡലങ്ങള്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മാര്‍ച്ച് എട്ടിന് നടക്കും. 40 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി 11ന് . നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 18. ഫെബ്രുവരി 20ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തീയതി ഫെബ്രുവരി 22ന്.

 ഗോവ തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍

ഗോവ തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍

ഫെബ്രുവരി നാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ജനുവരി 11നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദേശ പത്രിക നല്‍കാനുളള അവസാന ദിവസം ജനുവരി 18 ആണ്. സൂക്ഷ്മ പരിശോധന ജനുവരി 19ന് നടക്കും. നാമ നവിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നിവയാണ് മത്സരിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍. മനോഹര്‍ പരീക്കര്‍, ലക്ഷ്മി കാന്ത് പരേസ്‌കര്‍, ആല്‍വ്‌സ് ഗോമസ് എന്നിവരാണ് പ്രമുഖ നേതാക്കള്‍.

 മാര്‍ച്ച് 4, 8 ദിവസങ്ങളില്‍

മാര്‍ച്ച് 4, 8 ദിവസങ്ങളില്‍

മാര്‍ച്ച് 4, 8 എന്നീ ദിവസങ്ങളിലാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 60 സീറ്റുകളാണ്. മാര്‍ച്ച് നാലിനാണ് ആദ്യഘട്ടം. ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15നാണ്. സൂക്ഷ്മ പരിശോധന 16ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ടത് ഫെബ്രുവരി 18ന്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് എട്ടിനാണ്. വിജ്ഞാപനം ഫെബ്രുവരി 11നാണ്. ഫെബ്രുവരി 18 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന ഫെബ്രുവരി 22ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തീയതി ഫെബ്രുവരി 22 ആണ്. കോണ്‍ഗ്രസ്, ബിജെപി, ഇറോം ശര്‍മിള നേതൃത്വം നല്‍കുന്ന പ്രജ എന്നവയാണ് പ്രധാന പാര്‍ട്ടികള്‍. ഇറോം ശര്‍മിള, ഇബോബി സിങ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.

ഫെബ്രുവരി നാലിന്

ഫെബ്രുവരി നാലിന്

പഞ്ചാബില്‍ ഒറ്റഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് നടക്കും. 117 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 11ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവരും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 18 ആണ്. ജനുവരി 19ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. ബിജെപി, കോണ്‍ഗ്രസ്, എഎപി, ശിരോമണി അകാലി ദള്‍ എന്നിവയാണ് പ്രമുഖ പാര്‍ട്ടികള്‍. പ്രകാശ്‌സിങ് ബാദല്‍, അമരീന്തര്‍ സിങ്, ഭഗവന്ത് മന്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

തിരഞ്ഞെടുപ്പ് ഫെബ്രുവരി 15ന്

തിരഞ്ഞെടുപ്പ് ഫെബ്രുവരി 15ന്

ഉത്തരാഖണ്ഡില്‍ ഒറ്റഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 15നാണ് വോട്ടെടുപ്പ്. 70 സീററുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 20നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 27. ജനുവരി 28ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. ബിജെപിയും കോണ്‍ഗ്രസുമാണ് മത്സരരംഗത്തുള്ള പ്രമുഖ പാര്‍ട്ടികള്‍. ഹരീഷ് റാവത്ത്, വിജയ് ബഹുഗുണ എന്നിവരാണ് പ്രമുഖ നേതാക്കള്‍.

English summary
The Election Commission on January 4 has announced polling dates and phases for the following five poll-bound election states -- Uttar Pradesh, Punjab, Uttarakhand, Manipur and Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X