Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിലെ വിധി ആര്‍ക്കൊപ്പമെന്നറിയാന്‍ ആകാംക്ഷയോടെ ദേശീയ രാഷ്ട്രീയം... എന്തും സംഭവിക്കാം!!

ബെംഗളൂരു: കന്നഡ മണ്ണ് ആരോടൊപ്പമെന്ന് ഇന്നറിയാം. ആകാംക്ഷയിലാണ് രാജ്യം. ഒരു സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് എന്നതിലപ്പുറം ലോക്‌സഭ തിരഞ്ഞെടപ്പിന് മുന്നിലുള്ള ഡ്രസ് റിഹേഴ്‌സലായാണ് നിരൂപകര്‍ കര്‍ണാടക തിരഞ്ഞെടുപ്പിനെ കണ്ടത്.വീറും വാശിയും നിറഞ്ഞ പ്രചരണങ്ങള്‍ക്ക് ഒടുവില്‍ ചരിത്രത്തിലെ തന്നെ മികച്ച പോളിംഗാണ് ഇത്തവണ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.

siddaramaiah-yeddyurappa

72.36%. തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ബിജെപിയും കോണ്‍ഗ്രസും. തൂക്കുസഭയാണെങ്കില്‍ ജെഡിഎസിന്റെ തീരുമാനം നിര്‍ണായകമാകും.അതിനിടെ ദളിത് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന ജെഡിഎസുമായി കൈകോര്‍ക്കുന്നതിന്റെ സൂചനായായും നിരൂപകര്‍ വിലയിരുത്തുന്നു. ഇതിനോടൊപ്പം കുമാരസ്വാമിയുടെ സിങ്കപ്പൂര്‍ യാത്രയും കൂട്ടിവായിക്കാം.

അമിത് ഷായുമായി കുമാരസ്വാമി രഹസ്യചര്‍ച്ച നടത്തിയെന്ന് ആരോപിച്ച കോണ്‍ഗ്രസ്സ് സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് അത്തരം ആരോപണങ്ങള്‍ക്ക് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം.ഏതായാലും രാഷ്ട്രീയ നാടകങ്ങള്‍ക്കൊക്കെ തിരശ്ശീല വീഴ്ത്തി ഇന്ന് വിധിയെഴുത്ത് നടക്കും.38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+