കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലും ചത്തീസ്ഗഡിലും കോൺഗ്രസ്; തെലങ്കാനയിൽ ടിആർഎസ്, മധ്യപ്രദേശ് ഫോട്ടോഷിനിഷിലേക്ക്

Google Oneindia Malayalam News

Newest First Oldest First
1:41 AM, 12 Dec

രാജസ്ഥാനിൽ കോൺഗ്രസിന് 99 സീറ്റിൽ വിജയം. ബിജെപി 73 സീറ്റിലും മറ്റുള്ളവർ 27 സീറ്റിലും വിജയം ഉറപ്പിച്ചു.
11:35 PM, 11 Dec

തിരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം എന്തെന്ന് വ്യക്തമാക്കിയതിന് ശേഷമേ കോൺഗ്രസ് നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം നൽകൂ എന്ന് മധ്യപ്രദേശ് ഗവർണർ.
11:29 PM, 11 Dec

സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി മധ്യപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി വിഡി ശർമ്മ. "അവർക്ക് തിരക്കാണ്. ഇതുവരെ അ്വസാന ഫലം വന്നിട്ടില്ല. അന്തിമ ഫലം ബിജെപിക്ക് ഭൂരിപക്ഷമായിരിക്കും"
11:15 PM, 11 Dec

മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ച് രാത്രി തന്നെ കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടേക്കും.തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം ചോദിച്ച് കമൽനാഥ് ഗവർക്ക് മെയിൽ അയച്ചു.
11:05 PM, 11 Dec

തെലുങ്കാനയിൽ തെലുങ്കാന രാഷ്ട്ര സമിതി 88 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. കോൺഗ്രസ് 19 സീറ്റിലും എഐഎംഐഎം 7 സീറ്റിലും വിജയം ഉറപ്പിച്ചു. മറ്റുള്ളവർ 5 സീറ്റുകളിലും വിജയിച്ചു.
10:45 PM, 11 Dec

മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റിൽ വിജയിച്ചു. കോൺഗ്രസ് 5 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മറ്റുള്ളവർ 9 സീറ്റുകളിൽ വിജയിച്ചു.
10:42 PM, 11 Dec

രാജസ്ഥാനിലെ ഉന്നത തല കോൺഗ്രസ് സംഘം ബുധനാഴ്ച ഗവർണറെ കാണും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ഗവർണർ കൂടിക്കകാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നതെന്ന് രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി സുശീൽ ശർമ്മ.
10:14 PM, 11 Dec

മധ്യപ്രദേശിലെ ബുദ്നി നിയോജക മണ്ഡലത്തിൽ നിന്നും ശിവരാജ് സിങ് ചൗഹാൻ വിജയിച്ചു. 58999 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബുദ്നി മണ്ഡലത്തിൽ നിന്നും വിജയിച്ചത്.
10:08 PM, 11 Dec

ജനവിധി അംഗീകരിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സേവിക്കാൻ അവസരം തന്നതിന് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നന്ദി. സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി അക്ഷീണമായി പ്രവർത്തിച്ചെന്നും മോദി.
9:57 PM, 11 Dec

തെലുങ്കാനയിലെ ടിആർഎസിന്റെ വിജയത്തിൽ കെസിആറിനെ അഭിനന്ദിച്ച് അമിത് ഷാ.
9:54 PM, 11 Dec

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കില്ലെന്ന് അരുൺ ജെയ്റ്റ്ലി. മറിച്ച് കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും ജെയ്റ്റ്ലി.
9:49 PM, 11 Dec

മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ അര്‍ധരാത്രി വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
9:45 PM, 11 Dec

ഈ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരുൺ ജെയ്റ്റ്ലി. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 15 വർഷമായി അധികാരത്തിലുണ്ട്. ബിജെപി നന്നായി പ്രവർത്തിച്ചു. ഭരണ വിരുദ്ധ വികാരമുള്ളതായി തോനുന്നില്ല. എങ്കിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചുവെന്നും ജെയ്റ്റ്ലി.
9:26 PM, 11 Dec

ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ ആഘോഷം. സത്നാമി സമാജ് ഗുരു ബൽദാസിന്റെ ഭാരത്തിന് തുല്ല്യമായി ലഡു വിതരണം. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.
9:16 PM, 11 Dec

കോൺഗ്രസിൽ ജനങ്ങൾ വളരെ അധികം പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ടെന്നാണ് ഈ വിജയം സൂചിചിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ടിഎസ് സിങ് ദേവ്. വിജയത്തെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കുന്നു. നമ്മുടെ പാർട്ടി തീർച്ചയായും പ്രതിസന്ധികളെ നേരിടേണ്ടി വരും. ജനങ്ങളുടെ വികസനത്തിന് വേണ്ടിയായിരിക്കും പാർട്ടി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
9:10 PM, 11 Dec

ബിജെപിയുടെ യശോധര രാജെ സിന്ധ്യ മധ്യപ്രദേശിലെ ശിവപുരിയിൽ നിന്ന് വിജയിച്ചു. 28748 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.
9:03 PM, 11 Dec

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഗവർണർക്ക് രാജി സമർപ്പിച്ചു.
8:50 PM, 11 Dec

കോൺഗ്രസിനെ വിജയത്തിൽ അഭിനന്ദിക്കുന്നെന്ന് വസുന്ധര രാജെ. ജനവിധി അംഗീകരിക്കുന്നു. അഞ്ച് വർഷം ജനങ്ങൾക്ക് വേണ്ടി ബിജെപി കുറേ കാര്യങ്ങൾ ചെയ്തു. വരുന്ന സർക്കാരും ഈ നയവുമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും വസുന്ധര രാജെ.
8:37 PM, 11 Dec

മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളായ എകെ ആന്റണി, മല്ലികാർജുന ഖാർജെ എന്നിവരെ നിരീക്ഷകരായി നിയമിച്ചു.
8:35 PM, 11 Dec

തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്.
8:33 PM, 11 Dec

നോട്ട് നിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയും കാരണം രാജ്യം ദുരിതത്തിലാണ്. 2019ലെ ലോക്സഭ തിരഞ്ഞെപ്പിൽ നരേന്ദ്രമോദിക്ക് വിജയിക്കാൻ പ്രയാസമിയിരിക്കുമെന്നാമ് ഇപ്പോഴത്തെ ട്രന്റ് കാണിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഈ വിജയത്തിൽ സന്തോഷിക്കുന്നെന്നും രാഹുൽ.
8:21 PM, 11 Dec

ബിജെപിക്ക് ഒരു പ്രത്യയ ശാസ്ത്രമുണ്ട്. നമ്മൾ അതിനോട് യുദ്ധം ചെയ്യും, അവരെ പരാജയപ്പെടുത്തുകും ചെയ്യും. ഇന്ന് അവരെ പരാജയപ്പെടുത്തി. 2019ലും ഇത് തുടരും. എന്നാൽ ഇന്ത്യയിൽ നിന്ന് ആരെയും മായിച്ചു കളയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി.
8:17 PM, 11 Dec

ഇവിഎമ്മിനെ സംബന്ധിച്ചിടത്തോളം പൊതുവെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ ഇവിഎമ്മിൽ അസ്വസ്ഥത രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അത് അഭിസംബോധന ചെയ്യേണ്ട ഒരു വലിയ പ്രശ്നമാണെന്ന് രാഹുൽ ഗാന്ധി.
8:04 PM, 11 Dec

സമാജ്വാദി പാർട്ടിയുടേയും ബിഎസ്ബിയുടേതും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ഒന്നാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ നടക്കുമെന്ന് രാഹുൽ ഗാന്ധി.
7:59 PM, 11 Dec

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും അഭിമാനിക്കാനുതകുന്ന തരത്തിലുള്ള സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി.
7:56 PM, 11 Dec

കോൺഗ്രസ് പ്രവർത്തത്തകരുടെയും ചെറിയ വ്യാപാരികളുടെയും കൃഷിക്കാരുടേതും വിജയമെന്ന് രാഹുൽ ഗാന്ധി. ഇത് കോൺഗ്രസ് പാർട്ടിയുടെ വലിയ ഉത്തരവാദിത്തമാണെന്നും നന്നായി പ്രവർത്തിക്കുമെന്നും രാഹുൽ.
7:28 PM, 11 Dec

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാ പാർട്ടികൾക്കും അഭിനന്ദനം അറിയിക്കുന്നതായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ
7:20 PM, 11 Dec

മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ രാത്രി പത്ത് മണി വരെ തുടരും
7:20 PM, 11 Dec

ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
7:13 PM, 11 Dec

40 അംഗ നിയമസഭയിൽ 26 സീറ്റുകൾ നേടിയാണ് എംഎൻഎഫ് അധികാരത്തിൽ എത്തുന്നത്. കോൺഗ്രസ് അ‍ഞ്ച് സീറ്റുകളിൽ മാത്രമാണ് ജയം നേടിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച മുഖ്യമന്ത്രി ലാൽ തൻഹവ്ല രണ്ടിടങ്ങളിലും പരാജയപ്പെട്ടിരുന്നു.
READ MORE

ദില്ലി: എല്ലാ കണ്ണുകളും മധ്യപ്രദേശിലേക്ക്. ഓരോ നിമിഷത്തിലും ലീഡ് നിലയിൽ മാറ്റം വരികയാണ്. പിന്തുണ നൽകാമെന്ന ബിഎസ്പിയുടെ വാഗ്ദാനം കോൺഗ്രസിന് ആശ്വാസം നൽകുന്നുണ്ട്. അതേസമയം പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് ചത്തീസ്ഗഡൽ കോൺഗ്രസ് അധികാരത്തിലെത്തി. മായാവതി അജിത് ജോഗി സഖ്യത്തിന് സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കാനായില്ല.

രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറ്റമുണ്ടായെങ്കിലും. എക്സിറ്റ് പോളുകളിൽ പ്രവചിച്ചതുപോലെ വൻ വിജയം കോൺഗ്രസിന് അവകാശപ്പെടാനാകില്ല. തെലങ്കാനയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാകൂട്ടമി തകർന്നടിഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ടിആർഎസ് അധികാരത്തിൽ എത്തുന്നത്. പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് വടക്കുകിഴക്കൻ മേഖലയിലെ അവസാന സംസ്ഥാനമായ മിസോറാമും കോൺഗ്രസിനെ പുറത്താക്കി. എംഎൻഎഫ് വൻ ഭൂരിപക്ഷത്തിലാണ് അധികാരത്തിൽ എത്തുന്നത്.

Recommended Video

cmsvideo
    രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം | Oneindia Malayalam
    main
    English summary
    Assembly Election 2018: Results of Madhyapradesh, Chhattisgarh, Rajasthan, Telangana and Mizoram assembly elections live updates.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X