ത്രിപുരയില് ബിജെപി അധികാരത്തിലേക്ക്. ബിജെപി 42, സിപിഎം 16. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. മേഘാലയയില്‍ തൂക്ക് സഭയ്ക്ക് സാധ്യത. അമിത് ഷായുടെ പ്രത്യേക ദൂതന്‍ മേഘാലയയിലേക്ക് പുറപ്പെട്ടു.
Mar 03, 2018, 11:05 am IST
ത്രിപുരയില്‍ സിപിഎം പരാജയപ്പെടും എന്ന് വ്യക്തമാകുമെന്ന് റിപ്പോര്‍ട്ട്. ബിജെപി 38 സീറ്റില്‍. സിപിഎം 31. ആദിവാസി മേഖലകളില്‍ ഐപിഎഫ്ടി തൂത്തു വാരുന്നു. അഗര്‍ത്തല പോലെയുള്ള നഗര മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍.
ത്രിപുരയില്‍ ബിജെപി ലീഡ് കേവല ഭൂരിപക്ഷം കടന്നു. ബിജെപി 32സീറ്റില്‍. ധന്‍പൂര്‍ മണ്ഡലത്തില്‍ മാണിക് സര്‍ക്കാര്‍ ലീഡ് തിരിച്ചുപിടിച്ചു.
Mar 03, 2018, 10:33 am IST
ത്രിപുരയില്‍ ബിജെപി 32 സീറ്റില്‍. അതേസമയം ധന്‍പൂര്‍ മണ്ഡലത്തില്‍ മണി സര്‍ക്കാര്‍ മുന്നില്‍
Mar 03, 2018, 10:28 am IST
മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. അതേസമയം കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിച്ച് അഹമ്മദ് പട്ടേല്‍ മേഘാലയയിലേക്ക് തിരിച്ചു.
Mar 03, 2018, 10:24 am IST
ത്രിപുരയില്‍ ബിജെപി സഖ്യം 28 ശീറ്റുകളില്‍ മുന്നേറുന്നു. നിര്‍ണായകമാവുന്നത് ഐപിഎഫ്ടിയുടെ മുന്നേറ്റം. നഗരമേഖലയില്‍ ബിജെപി തൂത്തുവാരുന്നു. അഗര്‍ത്തല, ബഷാര്‍ഗട്ട്, ബര്‍ജാല, സൂര്യമണി നഗര്‍, മോഹന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം.
Mar 03, 2018, 9:38 am IST
ത്രിപുരയില്‍ സിപിഎം കേവല ഭൂപിപക്ഷത്തിലേക്ക്. 30 സീറ്റുകളിലേക്ക് സിപിഎം. ബിജെപി 23 സീറ്റില്‍
Mar 03, 2018, 9:37 am IST
നാഗാലാന്‍റില്‍ എന്‍പിഎഫ് സഖ്യത്തിന് 31, ബിജെപി 20. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയേക്കാം എന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
Mar 03, 2018, 9:37 am IST
ത്രിപുരയില്‍ സിപിഎം 27, ബിജെപി 22 .മൂന്ന് സീറ്റുകള്‍ കൂടി കിട്ടുകയാണെങ്കില്‍ സിപിഎം കേവല ഭൂരിപക്ഷത്തിലേക്ക് എന്ന നിലയിലേക്ക് എത്തും. ധന്‍പൂരില്‍ മണിക് സര്‍ക്കാര്‍ മുന്നില്‍.സിപിഎമ്മിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് ഗ്രാമീണ മേഖലയിലാണ്. അഗര്‍ത്തല ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. അതേസമയം ഐപിഎഫ്ടിയുമായി ബിജെപി ഉണ്ടാക്കിയ സഖ്യം വലിയ തോതില്‍ ഫലം ചെയ്തില്ലെന്നാണ് കണക്കാക്കുന്നത്.
Mar 03, 2018, 9:21 am IST
ത്രിപുര സിപിഎം 26, ബിജെപി 23, കോണ്‍ഗ്രസ് ഒന്ന് . തുടക്കത്തില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ സിപിഎം തന്നെയാണ് മുന്നേറുന്നത്. ബിജെപിക്ക് അധികാരത്തിലേക്ക് എത്താനുള്ള സാധ്യത ഇല്ല എന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ തരംഗം ഒന്നും ത്രിപുരയില്‍ ഇല്ലെന്നാണ് ഇപ്പോഴുള്ള ഫല സൂചനങ്ങള്‍ വ്യക്തമാക്കുന്നത്.
Mar 03, 2018, 9:13 am IST
ത്രിപുരയില്‍ സിപിഎം 22, ബിജെപി 21, കോണ്‍ഗ്രസ് ഒന്ന്. ആദിവാസി മേഖലകളില്‍ ബിജെപിക്ക് ലീഡ്. ഐപിഎഫ് ടീമുമായി ബിജെപി ഉണ്ടാക്കിയ സഖ്യം ഫലം ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്.

9:21 AM, 3 Mar
ത്രിപുര സിപിഎം 26, ബിജെപി 23, കോണ്‍ഗ്രസ് ഒന്ന് . തുടക്കത്തില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ സിപിഎം തന്നെയാണ് മുന്നേറുന്നത്. ബിജെപിക്ക് അധികാരത്തിലേക്ക് എത്താനുള്ള സാധ്യത ഇല്ല എന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ തരംഗം ഒന്നും ത്രിപുരയില്‍ ഇല്ലെന്നാണ് ഇപ്പോഴുള്ള ഫല സൂചനങ്ങള്‍ വ്യക്തമാക്കുന്നത്.
9:37 AM, 3 Mar
ത്രിപുരയില്‍ സിപിഎം 27, ബിജെപി 22 .മൂന്ന് സീറ്റുകള്‍ കൂടി കിട്ടുകയാണെങ്കില്‍ സിപിഎം കേവല ഭൂരിപക്ഷത്തിലേക്ക് എന്ന നിലയിലേക്ക് എത്തും. ധന്‍പൂരില്‍ മണിക് സര്‍ക്കാര്‍ മുന്നില്‍.സിപിഎമ്മിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് ഗ്രാമീണ മേഖലയിലാണ്. അഗര്‍ത്തല ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. അതേസമയം ഐപിഎഫ്ടിയുമായി ബിജെപി ഉണ്ടാക്കിയ സഖ്യം വലിയ തോതില്‍ ഫലം ചെയ്തില്ലെന്നാണ് കണക്കാക്കുന്നത്.
9:37 AM, 3 Mar
നാഗാലാന്‍റില്‍ എന്‍പിഎഫ് സഖ്യത്തിന് 31, ബിജെപി 20. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയേക്കാം എന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
9:38 AM, 3 Mar
ത്രിപുരയില്‍ സിപിഎം കേവല ഭൂപിപക്ഷത്തിലേക്ക്. 30 സീറ്റുകളിലേക്ക് സിപിഎം. ബിജെപി 23 സീറ്റില്‍
10:24 AM, 3 Mar
ത്രിപുരയില്‍ ബിജെപി സഖ്യം 28 ശീറ്റുകളില്‍ മുന്നേറുന്നു. നിര്‍ണായകമാവുന്നത് ഐപിഎഫ്ടിയുടെ മുന്നേറ്റം. നഗരമേഖലയില്‍ ബിജെപി തൂത്തുവാരുന്നു. അഗര്‍ത്തല, ബഷാര്‍ഗട്ട്, ബര്‍ജാല, സൂര്യമണി നഗര്‍, മോഹന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം.
10:28 AM, 3 Mar
മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. അതേസമയം കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിച്ച് അഹമ്മദ് പട്ടേല്‍ മേഘാലയയിലേക്ക് തിരിച്ചു.
10:33 AM, 3 Mar
ത്രിപുരയില്‍ ബിജെപി 32 സീറ്റില്‍. അതേസമയം ധന്‍പൂര്‍ മണ്ഡലത്തില്‍ മണി സര്‍ക്കാര്‍ മുന്നില്‍
READ MORE
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍റ്, മേഘാലയ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ആദ്യമായി ത്രിപുരയില്‍ ബിജെപി അക്കൗണ്ട് തുറന്നു. അവസാന ഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് 40 സീറ്റില്‍ എത്തി നില്‍ക്കുകയാണ്. സിപിഎം 18 സീറ്റിലാണ് ഉള്ളത്.
ആദ്യ ഘട്ടത്തില്‍ സിപിഎം മുന്നിട്ട് നിന്നെങ്കിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. അതേസമയം കോണ്‍ഗ്രസ് ഒരു സീറ്റ് പോലും കിട്ടാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ഉള്ളത്. നാഗാലാന്‍റിലും ബിജെപി തന്നെയാണ് മുന്നേറുന്നത്. നിലവില്‍ 30 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം മേഘാലയയില്‍ 23 സീറ്റിന്‍റെ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുകയാണ്.