ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും പുതുച്ചേരിയിലും ജനവിധി, ബിജെപിക്കും കോൺഗ്രസിനും നിർണായകം
ദില്ലി: കേരളത്തിന് മാത്രമല്ല പശ്ചിമ ബംഗാളും തമിഴ്‌നാടും അടക്കം മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിക്കും ഇന്ന് വിധി ദിനമാണ്. കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ സംസ്ഥാനങ്ങളിലെ ജനവിധികള്‍. രാജ്യമൊട്ടാകെ ഉറ്റ് നോക്കുന്നത് പശ്ചിമ ബംഗാളിലേക്കാണ്. ഇത്തവണ ബംഗാളില്‍ ബിജെപി എല്ലാ കഴിവും സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഭരണം പിടിച്ചെടുക്കാനാവും എന്നുളള ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുളളത്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കം കാടിളക്കിയാണ് ബിജെപി ബംഗാളില്‍ പ്രചാരണം അഴിച്ച് വിട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടമാണ് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. അതേസമയം എക്‌സിറ്റ് പോളുകള്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും എന്നാണ് സൂചിപ്പിക്കുന്നത്.

292 സീറ്റുകളിലേക്ക് എട്ട് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് ഘട്ടത്തില്‍ മമത ബാനര്‍ജി വ്യാപകമായ ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പില്‍ ആരോപിച്ചിരുന്നു. വോട്ടെണ്ണലില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് തൃണമൂല്‍ പ്രവര്‍ത്തകരോട് മമത നിര്‍ദേശിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഇത്തവണ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം ഉയര്‍ത്തിയത്. പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്‌സിറ്റ് പോള്‍ തരുന്ന സൂചന. എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
അസമില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടുളള ഏറ്റുമുട്ടലിലാണ്. 126 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് അസമില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കും എന്നാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോര്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുകയും തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിക്കുകയുമായിരുന്നു. ഇത്തവണ ബിജെപി പുതുച്ചേരി പിടിക്കും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video



Click it and Unblock the Notifications