Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തീയതികൾ പ്രഖ്യാപിച്ചു, യുപിയില്‍ ആദ്യ ഘട്ടം ഫെബ്രുവരി 10ന്

Jan 08, 2022, 4:15 pm IST

ആദ്യ ഘട്ടം ഫെബ്രുവരി 10 രണ്ടാം ഘട്ടം ഫെബ്രുവരി 14 മൂന്നാം ഘട്ടം ഫെബ്രുവരി 20 അഞ്ചാം ഘട്ടം: ഫെബ്രുവരി 27 ആറാം ഘട്ടം: മാർച്ച് 3 ഏഴാം ഘട്ടം: മാർച്ച് 7 നാലാം ഘട്ടം ഫെബ്രുവരി 23
Jan 08, 2022, 4:13 pm IST

അഞ്ച് സംസ്ഥാനങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പുകളും ഏഴ് ഘട്ടങ്ങളിലായി പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു.
Jan 08, 2022, 4:11 pm IST

ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 10ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്
Jan 08, 2022, 4:09 pm IST

വീട് കയറിയുള്ള പ്രചരണത്തിന് അഞ്ച് പേര്‍ മാത്രം
Jan 08, 2022, 4:07 pm IST

സാഹചര്യം വിലയിരുത്തിയ ശേഷം ബാക്കി നടപടികള്‍
Jan 08, 2022, 4:06 pm IST

2022 ജനുവരി 15 വരെ റോഡ് ഷോ, റാലികൾ, സൈക്കിൾ റാലികൾ, ഏതെങ്കിലും പാർട്ടിയുടെയോ സ്ഥാനാർഥികളുടെയോ പദയാത്ര എന്നിവ നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Jan 08, 2022, 4:03 pm IST

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വാക്സിനേഷൻ നില ഗോവ രണ്ട് ഡോസുകളിലും 98.5% ൽ കൂടുതൽ ഉത്തരാഖണ്ഡ് 99.6% ആദ്യ ഡോസ് 83% രണ്ടാം ഡോസ് ഉത്തർപ്രദേശ് 90% ആദ്യ ഡോസ് 52% രണ്ടും മണിപ്പൂർ 57% ആദ്യ ഡോസ് 43% രണ്ട് ഡോസുകളും
Jan 08, 2022, 3:58 pm IST

പഞ്ചാബിലും ഉത്തര്‍പ്രദേശിലും 40 ലക്ഷം രൂപ വരെ ചെലവഴിക്കാം
Jan 08, 2022, 3:51 pm IST

ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട്
Jan 08, 2022, 3:50 pm IST

കൊവിഡ് ബാധിച്ചവര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട്
Jan 08, 2022, 3:47 pm IST

ഓണ്‍ലൈന്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
Jan 08, 2022, 3:47 pm IST

നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം
Jan 08, 2022, 3:45 pm IST

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ കാലാവധി അവസാനിക്കുന്ന തീയതി ഗോവ: മാർച്ച് 15, 2022 മണിപ്പൂർ: മാർച്ച് 19, 2022 ഉത്തരാഖണ്ഡ്: മാർച്ച് 23, 2022 പഞ്ചാബ്: മാർച്ച് 23, 2022 ഉത്തർപ്രദേശ്: മെയ് 14, 2022
Jan 08, 2022, 3:41 pm IST

അഞ്ച് സംസ്ഥാനങ്ങളില്‍ ആകെ 18.34 കോടി വോട്ടര്‍മാര്‍
Jan 08, 2022, 3:37 pm IST

കൊവിഡ് സുരക്ഷ ഉറപ്പാക്കുന്ന സുപ്രധനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
Jan 08, 2022, 3:36 pm IST

കൊവിഡ് മൂന്നാം തരംഗത്തിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്
Jan 08, 2022, 3:34 pm IST

കൊവിഡ് മൂന്നാം തരംഗത്തിനിടെ വോട്ടെടുപ്പ്
Jan 08, 2022, 3:32 pm IST

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചു
Jan 08, 2022, 3:16 pm IST

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം അല്‍പസമയത്തിനകം ആരംഭിക്കും
Jan 08, 2022, 3:08 pm IST

ഉത്തർപ്രദേശിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) അഭ്യർത്ഥിച്ചിരുന്നു
Jan 08, 2022, 2:53 pm IST

തെരഞ്ഞെടുപ്പിനായി യുപിയിൽ 150 സിഎപിഎഫ് കമ്പനികളെ ആദ്യഘട്ടത്തിൽ നിയോഗിച്ചേക്കും
Jan 08, 2022, 2:49 pm IST

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റുമോ എന്ന ആശങ്ക നിലനനിന്നിരുന്നു
Jan 08, 2022, 2:48 pm IST

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി അല്‍പസമയത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കും
Jan 08, 2022, 12:12 pm IST
പഞ്ചാബ്

പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. ഇത് മുതലെടുക്കാനാണ് എഎപി, ബിജെപി, ശിരോമണി അകാലിദള്‍, അമരീന്ദര്‍ സിങ് എന്നിവരുടെ ശ്രമം. ഇവിടെ തൂക്കുസഭയാണ് സര്‍വ്വെകള്‍ പ്രവചിച്ചിട്ടുള്ളത്.
Jan 08, 2022, 12:11 pm IST
മണിപ്പൂര്‍

മണിപ്പൂരില്‍ ബിജെപി തന്നെ ഭരണം പിടിക്കുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ ശക്തമാണ്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം കൂടിയാണ് മണിപ്പൂര്‍.
Jan 08, 2022, 12:11 pm IST
ഗോവ

ഗോവയില്‍ ബിജെപിയാണ് ഭരിക്കുന്നത്. 2017ല്‍ പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ഭരണം തുടങ്ങിയ ബിജെപി ഇപ്പോള്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ അംഗ ബലമുള്ള പാര്‍ട്ടിയായി. ഇത്തവണ കോണ്‍ഗ്രസിന് പുറമെ, എഎപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിക്ക് നേരിടേണ്ടതുണ്ട്.
Jan 08, 2022, 12:11 pm IST
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍ ബിജെപിയാണ് ഭരണത്തില്‍. ബിജെപിയിലെ വിഭാഗീയത നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തെ കോണ്‍ഗ്രസ്. ഇവിടെ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനങ്ങള്‍.
Jan 08, 2022, 12:10 pm IST
ഉത്തർ പ്രദേശ്

ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയാണ് ഭരിക്കുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയാണ് പ്രതിപക്ഷത്ത്. കോണ്‍ഗ്രസിന് യുപിയില്‍ ഏഴ് സീറ്റ് മാത്രമാണുള്ളത്.
Jan 08, 2022, 12:10 pm IST

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. രോഗ ഭീതിയുള്ളതിനാല്‍ യുപിയില്‍ കോണ്‍ഗ്രസും ബിജെപിയും വന്‍ റാലികള്‍ ഒഴിവാക്കിയിരുന്നു. ഒമൈക്രോണ്‍ വകഭേദമാണ് ഇത്തവണ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് നിമയസഭാ തിരഞ്ഞെടുപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതികള്‍ പ്രഖ്യാപിക്കും. പഞ്ചാബ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം ബിജെപിക്കാണ്.പഞ്ചാബില്‍ കോണ്‍ഗ്രസിനും. യുപിയില്‍ ബിജെപി തന്നെ അധികാരം പിടിക്കുമെന്നായിരുന്നു അഭിപ്രായ സര്‍വ്വെകള്‍. എന്നാല്‍ ഗോവയില്‍ ബിജെപി ഭരണം തുടരുമോ എന്നത് അവ്യക്തമാണ്. പഞ്ചാബില്‍ തൂക്കുസഭ എന്നാണ് പ്രവചനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം...

e
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+