തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രംഒഴിവാക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം പതിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിന്‍ പ്ലാറ്റ്ഫോമില്‍ ഫില്‍ട്ടറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി ശനിയാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോള്‍ മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് 3 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.അതേസമയം ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത് - ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നീ ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളായാണ് യുപിയില്‍ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. . മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തീയതികളില്‍ രണ്ടു ഘട്ടമായി നടത്തും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് ആദ്യ വോട്ടെടുപ്പ് ഫെബ്രുവരി പത്തിന് മതിയെന്ന് കമ്മീഷന്‍ തീരുമാനിച്ചത്. 403 അംഗ യുപി നിയമസഭയിലേക്ക് ആദ്യ വിജ്ഞാപനം ഈ മാസം പതിനാലിന് പുറത്തിറിക്കും.
യുപിയില്‍ രണ്ടാംഘട്ടം ഫെബ്രുവരി പതിനാലിനാണ്. മൂന്നാം ഘട്ടം ഫെബ്രുവരി ഇരുപതിനും, നാലാം ഘട്ടം അടുത്തമാസം 23 നും അഞ്ചാം ഘട്ടം 27 നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3 നും ഏഴാം ഘട്ടം മാര്‍ച്ച് ഏഴിനുമാണ്. പഞ്ചാബിലെ 117 ഉം ഉത്താഖണ്ഡിലെ 70 ഉം ഗോവയിലെ 40 ഉം സീറ്റുകളിലേക്ക് ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തീയതികളില്‍ രണ്ടു ഘട്ടമായി നടത്തും.












Click it and Unblock the Notifications