കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തെ തുടച്ചുനീക്കുമെന്ന് അമിത് ഷാ!

Google Oneindia Malayalam News

ഷീര്‍പൂര്‍: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സ‌ര്‍ക്കാര്‍ തന്നെ രണ്ടാം തവണയും അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ച ഷാ കോണ്‍ഗ്രസിനെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലാപ്പൂരില്‍ അമ്പാടി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പനുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിനെത്തിയതായിരുന്നു അമിത് ഷാ.

 അപ്രഖ്യാപിത നോട്ട് നിരോധനം? 2000ന്റെ അച്ചടി ആർബിഐ നിർത്തി, കളളനോട്ട് തടയാനുളള നീക്കം അപ്രഖ്യാപിത നോട്ട് നിരോധനം? 2000ന്റെ അച്ചടി ആർബിഐ നിർത്തി, കളളനോട്ട് തടയാനുളള നീക്കം

 രാജ്യസുരക്ഷക്ക് വേണ്ടി എന്തുചെയ്തു?

രാജ്യസുരക്ഷക്ക് വേണ്ടി എന്തുചെയ്തു?


കാരാടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അമിത് ഷാ മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് വേണ്ടി സ്വീകരിക്കുന്ന നടപടികളില്‍ കോണ്‍ഗ്രസിന് ഭയമുണ്ട്. എന്നാല്‍ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍ കോണ്‍ഗ്രസ് രാജ്യസുരക്ഷക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല എന്നാല്‍ മോദി സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഷായുടെ പ്രസ്താവന ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.

 ഉയര്‍ത്തിക്കാട്ടുന്നത് ദേശീയ പ്രശ്നങ്ങള്‍

ഉയര്‍ത്തിക്കാട്ടുന്നത് ദേശീയ പ്രശ്നങ്ങള്‍


മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ തലത്തിലുള്ളതാണ്. ഭരണകക്ഷികള്‍ ഉയര്‍ത്തിക്കാണിക്കുക പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുള്ള ആര്‍ട്ടിക്കിള്‍ 370യും 35എയും റദ്ദാക്കിയതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചാണ്. 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും ഭരണനേട്ടങ്ങളുമാമെന്നും ഷാ ചൂണ്ടിക്കാണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി കശ്മീരിനെ മുഖ്യധാരയിലേക്കെത്തിച്ചത്.

 ബിജെപി- ശിവസേന സഖ്യം

ബിജെപി- ശിവസേന സഖ്യം

ഷിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോയില്‍ ശിവസേന പതാകകള്‍ക്ക് പകരം പ്രത്യക്ഷപ്പെട്ടത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പതാകകളാണ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യമായാണ് മത്സരിക്കുകയെന്ന് നേരത്തെ ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. സീറ്റ് വിഭജം സംബന്ധിച്ച് ആശങ്കകള്‍ നിലനിന്നിരുന്നുവെങ്കിലും പിന്നീട് പരിഹരിക്കപ്പെടുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്വന്തം തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായാണ് ശിവസേന മത്സര രംഗത്തെത്തുന്നത്. എന്നാല്‍ ബിജെപിയും പ്രത്യേകം പ്രചാരണപത്രികയുമായെത്തുമെന്ന് തന്നെയാണ് കരുതുന്നത്.

 സഖ്യം ശക്തമെന്ന്

സഖ്യം ശക്തമെന്ന്


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശിവസേന-ബിജെപി സഖ്യം ശക്തമാണെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള താരതമ്യവും നടത്തിയാണ് ഷാ റാലിയില്‍ നിന്ന് മടങ്ങിയത്. ബിജെപി ശിവസേന സഖ്യത്തില്‍ ദേവേന്ദ്ര ഫഡ്നാവിസും ഉദ്ധവ് താക്കറെയുമുള്ളപ്പോള്‍ രാഹുല്‍ ബാബയും ശരദ് പവാറുമാണ് കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തെ നയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇവരില്‍ ആരെയെങ്കിലുമാണ് തിരഞ്ഞെടുക്കേണ്ടതായി വരികയെന്നും ഷാ പറയുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടി അധികാരത്തിലിരിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു.

English summary
Assembly election: Amit Shah predicts wipeout for Congress-NCP in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X