കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്ക

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ ജനപിന്തുണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ലഭിക്കുന്നില്ല എന്നാണ് കഴിഞ്ഞ 3 നിയമസഭാ തിര‍ഞ്ഞെടുപ്പുകള്‍ വിലയിരുത്തുമ്പോള്‍ കാണാന്‍ കഴിയുന്നത്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷം നിമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

'സ്വപ്നം കാണൽ തുടരൂ, നമുക്ക് നോക്കാം', കേരളത്തിന് റേഷൻ തരില്ലെന്ന ഭീഷണിക്ക് യെച്ചൂരിയുടെ മറുപടി!'സ്വപ്നം കാണൽ തുടരൂ, നമുക്ക് നോക്കാം', കേരളത്തിന് റേഷൻ തരില്ലെന്ന ഭീഷണിക്ക് യെച്ചൂരിയുടെ മറുപടി!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ബിജെപി തൂത്തുവാരിയ ഈ മൂന്ന് സംസ്ഥാനങ്ങളിലും അതിനൊത്ത പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും അധികാരം നഷ്ടപ്പെടുകയും ചെയ്തു. ഹരിയാനയില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റുകള്‍ ലഭിച്ചില്ല.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യകക്ഷിയായിരുന്ന ശിവസേന മുഖ്യമന്ത്രി പദത്തിലുടക്കി സഖ്യം വിട്ടതോടെ ഭരണവും കൈവിടുകയായിരുന്നു. ഏറ്റവും അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലായിരുന്നു ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

Recommended Video

cmsvideo
After NRC, BJP Fear Of Losing in Bihar elections | Oneindia Malayalam
ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

ഒറ്റക്ക് മത്സരിച്ച് അധികാരം പിടിക്കാന്‍ കൊതിച്ച ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ലഭിച്ചത് 25 സീറ്റുകള്‍ മാത്രമായിരുന്നു. മുഖ്യമന്ത്രി രഘുബര്‍ ദാസും പാര്‍ട്ടി അധ്യക്ഷനും വരെ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നിമയസഭയില്‍ ആകേയുള്ള 81 ല്‍ 47 സീറ്റുകള്‍ നേടിയ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിച്ചു.

ആശങ്ക

ആശങ്ക

സംസ്ഥാനങ്ങളിലെ ഈ തിരിച്ചടികള്‍ ബിജെപിയെ വലിയ ആശങ്കയിലാണ് ആക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ അധികാരം കൈവിടുന്നു എന്നതിനൊപ്പം രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാഹചര്യം പാര്‍ട്ടി പ്രതീക്ഷിക്കുന്നതിലും വൈകുമെന്നാണ് വ്യക്തമാവുന്നത്.

ദില്ലിയിലും ബിഹാറിലും

ദില്ലിയിലും ബിഹാറിലും

സംസ്ഥാനങ്ങളിലെ തിരിച്ചടി വരാനിരിക്കുന്ന ദില്ലിയിലും ബിഹാറിലും വരാനിരിക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോയെന്നാണ് ബിജെപിയുടെ ആശങ്ക. ഈ രണ്ട് തിരഞ്ഞെടുപ്പുകളും ബിജെപിക്ക് ഏറെ നിര്‍ണ്ണായകമാണ്.

ജെഡിയു സഖ്യം

ജെഡിയു സഖ്യം

ബിഹാറില്‍ ഇപ്പോഴത്തെ സഖ്യക്കകക്ഷി ജെഡിയുവുമായി സഖ്യം തുടരാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ പൗരത്വ രജിസ്ട്രേഷന്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജെഡിയുവുമായുള്ള സഖ്യം തുടരാന്‍ ബിജെപിക്ക് പല വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറാവേണ്ടി വരും.

കൈകോര്‍ക്കുമോ

കൈകോര്‍ക്കുമോ

തലസ്ഥാന നഗരമായ ദില്ലിയിലെ ഭരണം ബിജെപിക്ക് അഭിമാന പ്രശ്നാണ്. ദില്ലി ഭരണം ആംആദ്മിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ അത്മവിശ്വാസം. ത്രികോണ മത്സരം നടക്കുന്ന സാഹചര്യം ഉണ്ടായാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ആംഅദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുമോ എന്ന വെല്ലുവിളിയും മുന്നിലുണ്ട്.

എങ്ങനെ നേരിടും

എങ്ങനെ നേരിടും

സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടന്ന് കൊണ്ട് തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടും എന്നതാണ് ബിജെപിക്ക് മുന്നിലുള്ള വലിയ ചോദ്യചിഹ്നം. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും ജീവിതനിലവാര സൂചികയിലെ പിന്നാക്കാവസ്ഥയും പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ആയുധങ്ങളാക്കും.

കൈവിട്ടു

കൈവിട്ടു

പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇടത്തരം-ദരിദ്ര ജനവിഭാഗങ്ങളാണ് ബീഹാറിലേയും ദില്ലിയിലേയും വോട്ടര്‍മാരില്‍ ഏറെയും. ഇതേ വിഭാഗം വോട്ടര്‍മാര്‍ ബിജെപി കൈവിട്ടുവെന്നതിന്‍റെ സൂചനയാണ് ജാര്‍ഖണ്ഡ‍് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

പൗരത്വ പ്രശ്നങ്ങള്‍

പൗരത്വ പ്രശ്നങ്ങള്‍

ഇതിനു പുറമെയാണ് പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നില്‍ക്കുന്ന ആശങ്കയും പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങളും. ഇത്തരം പ്രതിസന്ധികളെ മറികടന്ന് ബിഹാറിലും ദില്ലിയിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യസഭയില്‍ നിര്‍ണ്ണായക ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപിക്ക് ഇനിയും മറ്റ് കക്ഷികളുടെ പിന്തുണ തേടേണ്ടി വരും.

ആലോചിച്ചിട്ടില്ല

ആലോചിച്ചിട്ടില്ല

എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പിലാക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരന്തരം ആരോപിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ദേശീയ ജനസഖ്യ പട്ടിക (എന്‍പിആര്‍) എന്‍ആര്‍സി മുന്നോടിയായുള്ളതാണെന്ന പ്രചാരണം ദില്ലിയിലും ബീഹാറിലും പ്രതിപക്ഷ ശക്തമാക്കി കഴിഞ്ഞു.

ആം ആദ്മി

ആം ആദ്മി

ദില്ലിയിലെ 1731 അനധികൃത കോളനികള്‍ കേന്ദ്ര സര്‍ക്കാര്‍ നിയവിധേയമാക്കിയെങ്കിലും ഇവിടുത്തെ ആളുകളുടെ വോട്ടുകള്‍ മുഴുവനായി ബിജെപിക്ക് ലഭിക്കണമെന്നില്ല. ആം ആദ്മി നേരത്തെ ആവശ്യപ്പെട്ട കാര്യമായിരുന്നു അനധികൃത കോളനികള്‍ നിയമ വിധേയമാക്കുക എന്നത്.

17 ശതമാനം

17 ശതമാനം

വളരെ ദരിദ്ര സാഹചര്യത്തില്‍ പുറമ്പോക്കുകളിലും മറ്റും താമസിക്കുന്ന ലക്ഷക്കണക്കിനാളുകളാണ് ബിഹാറില്‍ ഉള്ളത്. ആദിവാസികളും പട്ടിക വിഭാഗക്കാരും നാടോടികളും ആയിട്ടുള്ളവര്‍ മാത്രം 17 ശതമാനത്തോളം വരും. പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കുമ്പോള്‍ തങ്ങള്‍ പുറത്താവുമോ എന്ന ആശങ്ക ഉള്ളവര്‍ ഇതിന് പുറത്താണ്. ഈ വിഷയങ്ങള്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നന്നായി ഉപയോഗിക്കുന്നുണ്ട്.

 മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര് മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര്

 'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ 'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ

English summary
assembly election in bihar and delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X