'ഇനിയും ഒന്നിച്ച് പ്രവർത്തിക്കും' പിണറായിക്കും മമതയ്ക്കും സ്റ്റാലിനും മോദിയുടെ അഭിനന്ദനം
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ച് അധികാരമുറപ്പിച്ചതോടെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി വിജയിച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയാണ് അഭിനന്ദനമറിയിച്ചിട്ടുള്ളത്. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും കൊവിഡിനെതിരെ പോരാടുന്നതിനും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ ഇടതുമുന്നണി നേടിയ വിജയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട്ടിലെ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകിയ ഡിഎംകെ മേധാവി എം കെ സ്റ്റാലിനും ട്വീറ്റുകളിൽ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും കൊവിഡ് വ്യാപനം ലഘൂകരിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും മോദി വ്യക്തമാക്കി. അസമിൽ ബിജെപി അധികാരം നിലനിർത്തിയതോടെ എൻഡിഎയുടെ വികസന അജണ്ടയെയും ജനങ്ങളുടെ ജനങ്ങൾ അംഗീകരിച്ചുവെന്നും സംസ്ഥാന ജനത ബിജെപിയെ തുണച്ചുവെന്നുമാണ് മോദി ട്വിറ്ററിൽ കുറിച്ചത്.

ദേശീയ പുരോഗതി ഉയർത്തുന്നതിനും പ്രാദേശിക താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും കൊവിഡിനെതിരെ പോരാടുന്നതിനുമായി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി എംകെ സ്റ്റാലിനുള്ള ട്വീറ്റിൽ കുറിച്ചു. ബിജെപിയുടെ സാന്നിധ്യത്തിന് പിന്തുണ നൽകിയ പശ്ചിമ ബംഗാളിലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ സാന്നിധ്യം ഗണ്യമായി വർധിച്ചുവെന്നും പാർട്ടി ജനങ്ങളെം സേവിച്ചുകൊണ്ടിരിക്കുമെന്നും തിരഞ്ഞെടുപ്പിനെ ഉത്സാവത്തോടെ നേരിട്ട ഓരെ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയെ പിന്തുണച്ച കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്ന അദ്ദേഹം മറ്റൊരു ട്വീറ്റിൽ പാർട്ടി പ്രവർത്തകരുടെ ശ്രമങ്ങളെ പ്രശംസിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
"എൻഡിഎയെ പിന്തുണച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും മഹത്തായ തമിഴ് സംസ്കാരത്തെ കൂടുതൽ പ്രചാരത്തിലേക്ക് കൊണ്ടുവരുമെന്നും ഞാൻ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications