ഒഡീഷയില്‍ അഞ്ചാംതവണയും നവീന്‍ പട്നായിക്ക് മുഖ്യമന്ത്രി പദത്തിലേക്ക്, രണ്ടാംസ്ഥാനത്ത് ബിജെപി
ഒഡീഷ: ഒഡീഷയില്‍ അഞ്ചാംതവയമും നവീന്‍ പട്നായിക്ക് മുഖ്യമന്ത്രി പദത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നവീന്‍ പട്നായിക്കിന്റെ ബിജെഡി മുന്നേറ്റം തുടരുന്നത്. ഫലസൂചനകള്‍ പുറത്തുവന്ന 145 സീറ്റുകളില്‍ 101 സീറ്റുകളിലും ബിജെഡി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്.
കഴിഞ്ഞ തവണ 17 സീറ്റുകള്‍ വിജിയിച്ച ബിജെപി ഇത്തവണ 27 നിയോജക മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം 2014 ല്‍ 16 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. മൂന്ന് സീറ്റുകളില്‍ മറ്റുകക്ഷികളും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിക്ക് നിലനിര്‍ത്താന്‍ കഴിയുന്നില്ല. എങ്കിലും ഭൂരിപക്ഷം സീറ്റുകളിലും ബിജെഡി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 21 സീറ്റില്‍ 12 സീറ്റുകളിലാണ് നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടിക്ക് മുന്നിട്ട് നില്‍ക്കുന്നത്.
2014 ല്‍ 20 സീറ്റുകളിലായിരുന്നു ഒഡീഷയില്‍ ബിജെഡി ജയിച്ചത്. അതേസമയം സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് ബിജെപി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 1 സീറ്റില്‍ മാത്രം വിജയിച്ച ബിജെപി നിലവില്‍ 9 സീറ്റുകളിലാണ് ഒഡീഷയില്‍ ലീഡ് ചെയ്യുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications