Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വേഗത്തിലും ആഴത്തിലും അറിയാം, ഡെയ്‌ലിഹണ്ടിലൂടെ

നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മെയ് 4-ന് പ്രഖ്യാപിക്കും. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ സര്‍ക്കാരുകളെയും 824 നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കളുടെ രാഷ്ട്രീയ ഭാവിയെയും ഈ ഫലം നിര്‍ണ്ണയിക്കും. ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 29 വരെ വിവിധ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന് ശേഷമാണ് ഈ ജനവിധി വരുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ 52000 രൂപ ലാഭം! സാധ്യത ഇങ്ങനെ
ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ 52000 രൂപ ലാഭം! സാധ്യത ഇങ്ങനെ

നിലവിലെ നിയമസഭകളുടെ കാലാവധി മെയ്, ജൂണ്‍ മാസങ്ങളിലായി അവസാനിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ അടുത്ത വലിയ മാറ്റത്തിന് കളമൊരുങ്ങുമ്പോള്‍, Dailyhuntലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സ്പന്ദനം അനുഭവിച്ചറിയാം.

Assembly Election Results 2026

എന്തുകൊണ്ട് മേയ് 4 പ്രധാനമാണ്?

മേയ് നാല് എന്നത് വെറുമൊരു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാത്രം ആയിരിക്കില്ല; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിനിര്‍ണ്ണായകമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരു പരമ്പരയുടെ ക്ലൈമാക്‌സ് കൂടിയാണിത്.

ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ വെല്ലുവിളികളും അപ്രതീക്ഷിത സംഭവവികാസങ്ങളും ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊപ്പം പ്രതീക്ഷിക്കാം. പശ്ചിമ ബംഗാളില്‍, മമത ബാനര്‍ജിക്ക് ചരിത്രപരമായി നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ കഴിയുമോ അതോ ബിജെപിയുടെ ശക്തമായ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിയെ മാറ്റിമറിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

കേരളത്തില്‍ മേയ് 6 ന് ഹോട്ടല്‍ പണിമുടക്ക്; ഭക്ഷണവിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് ഉടമകള്‍
കേരളത്തില്‍ മേയ് 6 ന് ഹോട്ടല്‍ പണിമുടക്ക്; ഭക്ഷണവിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് ഉടമകള്‍

തമിഴ്നാട്ടില്‍, ദ്രാവിഡ രാഷ്ട്രീയത്തിലെ പരമ്പരാഗത പോരാട്ടത്തിലേക്ക് നടന്‍ വിജയ് ആരംഭിച്ച ടിവികെയുടെ കടന്നുവരവ്, ദീര്‍ഘകാലത്തെ ഡിഎംകെ-എഐഎഡിഎംകെ. മത്സരത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നും ആകാംഷയോടെ ഉറ്റുനോക്കുന്നു.

കേരളത്തില്‍, 'മാറി മാറി ഭരണം' എന്ന പതിവ് ഒരിക്കല്‍ കൂടി തെറ്റിച്ച് എല്‍ഡിഎഫ് ചരിത്രം തിരുത്തിക്കൊണ്ട് വീണ്ടും അധികാരം നേടുമോ അതോ യുഡിഎഫ് തങ്ങളുടെ ശക്തിദുര്‍ഗ്ഗം തിരിച്ചുപിടിക്കുമോ എന്ന് രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്നു. അസമില്‍, പുതുജീവനേകിയ പ്രതിപക്ഷ മുന്നണിക്കെതിരെ എന്‍ഡിഎയുടെ പ്രാദേശികാധിപത്യം ഒരു പ്രധാന പരീക്ഷണമായിരിക്കും. പുതുച്ചേരിയില്‍, ഓരോ സീറ്റും കേന്ദ്രഭരണ പ്രദേശത്തിലെ അധികാര സമവാക്യത്തെ നിര്‍ണ്ണയിച്ചേക്കാവുന്ന കടുത്ത മത്സരമാണ് നടക്കുന്നത്.

മലപ്പുറം ജില്ല വിഭജിക്കണമെന്ന് യൂത്ത് ലീഗ്.. തിരൂരങ്ങാടി പുതിയ ജില്ലയാക്കണമെന്ന് നിര്‍ദേശം
മലപ്പുറം ജില്ല വിഭജിക്കണമെന്ന് യൂത്ത് ലീഗ്.. തിരൂരങ്ങാടി പുതിയ ജില്ലയാക്കണമെന്ന് നിര്‍ദേശം

വോട്ടെണ്ണല്‍ ഡെയ്‌ലിഹണ്ടിനൊപ്പം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, Dailyhunt എല്ലാ 824 നിയമസഭാ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ തത്സമയം ട്രാക്ക് ചെയ്ത് സമഗ്രമായ വിവരങ്ങള്‍ നല്‍കും. ആദ്യകാല ലീഡുകള്‍ മുതല്‍ അന്തിമ വിജയികളെ വരെ ഈ പ്ലാറ്റ്‌ഫോം വിശദീകരിക്കും.

മണ്ഡലതല പ്രവണതകള്‍, പാര്‍ട്ടികളുടെ പ്രകടനം, പ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ എന്നിവ ദിവസം മുഴുവന്‍ Dailyhunt കൃത്യമായി വിശകലനം ചെയ്യും. ഈ കവറേജ് വെറും ഹെഡ്ലൈന്‍ നമ്പറുകളില്‍ ഒതുങ്ങില്ല. സ്വിംഗ് സീറ്റുകള്‍, കടുത്ത മത്സരങ്ങള്‍, മാറിക്കൊണ്ടിരിക്കുന്ന ലീഡുകള്‍ എന്നിവയും Dailyhunt സൂക്ഷ്മമായി നിരീക്ഷിക്കും. വിവിധ ഭാഷകളിലുള്ള ഓണ്‍-ഗ്രൗണ്ട് പ്രതികരണങ്ങള്‍, വിദഗ്ദ്ധരുടെ ആഴത്തിലുള്ള വിശകലനങ്ങള്‍ എന്നിവയും ഇത് ലഭ്യമാക്കും.

ഹ്രസ്വ വീഡിയോ അപ്ഡേറ്റുകളും തത്സമയ സാമൂഹിക മാധ്യമ ട്രെന്‍ഡുകളും പൊതുജനങ്ങളുടെ പ്രതികരണവും തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമ്പോള്‍ Dailyhunt പങ്കുവെക്കും.

ഈ തിരഞ്ഞെടുപ്പ് സൈക്കിളിനായി Dailyhunt ഒരു പുതിയ, പരിഷ്‌കരിച്ച ഇലക്ഷന്‍ സോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. തത്സമയ ഫലങ്ങള്‍, സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍, മണ്ഡലം തിരിച്ചുള്ള ഡാറ്റ, മുന്‍ തിരഞ്ഞെടുപ്പുകളുമായുള്ള താരതമ്യങ്ങള്‍ എന്നിവയെല്ലാം ഒരിടത്ത് സമാഹരിച്ചിരിക്കുന്നു. പങ്കുവെക്കാന്‍ സാധിക്കുന്ന ഫലം അറിയിച്ചുള്ള കാര്‍ഡുകളും ഡാറ്റാ സ്‌നാപ്പ്‌ഷോട്ടുകളും ഈ സോണില്‍ എടുത്തു കാണിക്കും.

മെയ് 4-ലെ ഫലങ്ങള്‍ വ്യക്തിഗത സംസ്ഥാനങ്ങള്‍ക്കപ്പുറം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. 2029-ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സൂചനകള്‍, രാഷ്ട്രീയ സഖ്യങ്ങളുടെ ശക്തി, നേതൃത്വത്തിന്റെ സ്വാധീനം എന്നിവ ഈ ഫലങ്ങളിലൂടെ വ്യക്തമാകും. രാവിലെ മുതലുള്ള ട്രെന്‍ഡുകള്‍ മുതല്‍ രാത്രിയിലെ അന്തിമ പ്രഖ്യാപനങ്ങള്‍ വരെ തുടര്‍ച്ചയായ മാറ്റങ്ങള്‍ ഈ ദിവസം പ്രതീക്ഷിക്കുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ എല്ലാ അപ്ഡേറ്റുകള്‍ക്കും സമഗ്രമായ കവറേജിനായും Dailyhunt-ല്‍ അപ്‌ഡേറ്റ് ആയി തുടരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+