ബിജെപി ആസ്ഥാനത്ത് മൗനം; നേതാക്കള്‍ അകലം പാലിക്കുന്നു, മോദിയും പ്രതികരിച്ചില്ല
Recommended Video

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയാണെന്ന് ബോധ്യമായതോടെ ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനത്ത് ആഘോഷങ്ങളില്ല. ആഘോഷത്തിന് വേണ്ടി രാവിലെ പ്രവര്‍ത്തകരും പ്രധാന നേതാക്കളും ഓഫീസിലേക്ക് വന്നിരുന്നു. ആഘോഷത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി നടത്തിയിരുന്നു.

എന്നാല്‍ ഫലം പുറത്തുവരാന്‍ തുടങ്ങിയതോടെ ട്രെന്‍ഡ് മനസിലായി. ബിജെപിക്ക് തിളക്കമില്ലെന്നും ബോധ്യമായി. ഇതോടെ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടില്ല. സാധാരണ തിരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യഫലം വരുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണാറാണ് പതിവ്. എന്നാല്‍ ചൊവ്വാഴ്ച അതുണ്ടായില്ല.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടെങ്കിലും തിരഞ്ഞടുപ്പ് ഫലം സംബന്ധിച്ച് പ്രതികരിച്ചില്ല. വൈകീട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെ കാണുമെന്നാണ് വിവരം. ശേഷം ചിലപ്പോള്‍ മാധ്യമങ്ങളെ കണ്ടേക്കും. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് വിഷയത്തില്‍ മാധ്യമങ്ങളെ ഇനി കാണില്ലെന്നാണ് അറിയുന്നത്.
ഛത്തീസ്ഗഡില്‍ ബിജെപിക്ക് അധികാരം നഷ്ടമായി. കോണ്‍ഗ്രസ് മികച്ച വിജയമാണ് ഇവിടെ നേടിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഏറെ മുന്നേറിയിട്ടുണ്ട്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി.












Click it and Unblock the Notifications