ബിഎസ്പിയുടെ വോട്ട് കുത്തനെ കുറഞ്ഞു, 50 ശതമാനം വരെ ഇടിവ്..!! നേട്ടം ലഭിച്ചത് ബിജെപിക്ക്?
ന്യൂദല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പി അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ബി ജെ പിയോട് നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളില്‍ എല്ലാം പരാജയം രുചിച്ച കോണ്‍ഗ്രസിന് തെലങ്കാനയില്‍ ബി ആര് എസിനെ പരാജയപ്പെടുത്തിയത് മാത്രമാണ് ആശ്വാസമാകുന്നത്.
മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 162 ഇടത്തും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് 66 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യാനാകുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. 18 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള ബി ജെ പി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ്.

200 അംഗ രാജസ്ഥാന് നിയമസഭയില്‍ 106 സീറ്റിന്റെ ലീഡ് നേടിയാണ് ബി ജെ പി കുതിക്കുന്നത്. കോണ്‍ഗ്രസ് 75 സീറ്റിലും മറ്റുള്ളവര്‍ 16 സീറ്റിലും ലീഡ് ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ മറ്റുള്ളവരെ കൂട്ടുപിടിച്ചാലും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും സര്‍ക്കാരുകളെ മാറ്റി പരീക്ഷിച്ച ചരിത്രം ആവര്‍ത്തിക്കുകയാണ് രാജസ്ഥാന്.
അപ്രതീക്ഷിതമായാണ് ഛത്തീസ്ഗഢും കോണ്‍ഗ്രസിന്റെ കൈയില്‍ നിന്ന് പോകുന്നത്. മികച്ച പോരാട്ടം കാഴ്ചവെച്ച സംസ്ഥാനത്ത് ആദ്യം മുന്നില്‍ നിന്ന ശേഷമാണ് കോണ്‍ഗ്രസ് പിന്നിലേക്ക് പോയത്. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി എസ് പിക്ക് കാര്യമായ വോട്ടുചോര്‍ച്ച ഉണ്ടായി എന്നാണ് നിലവിലെ ഫലസൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. രാജസ്ഥാനില്‍ കാര്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ബി എസ് പി.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ചില പോക്കറ്റുകളില്‍ ബി എസ് പിക്ക് അടിത്തറയുണ്ട്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ബി എസ് പി വോട്ടുവിഹിതത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 നെ അപേക്ഷിച്ച് മൂന്ന് സംസ്ഥാനത്തും ബി എസ് പിയുടെ വോട്ട് വിഹിതം കുറഞ്ഞു. ഛത്തീസ്ഗഢില്‍ 2018 ലെ തിരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് 3.9 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 2.4 ശതമാനമായി കുറഞ്ഞു.
രണ്ട് സീറ്റും സംസ്ഥാനത്ത് ബി എസ് പിക്ക് കഴിഞ്ഞ തവണ ലഭിച്ചിരുന്നു. ഇത്തവണയും രണ്ട് സീറ്റില്‍ ബി എസ് പി ലീഡ് ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ 2 ശതമാനം വോട്ടാണ് ഇത്തവണ ബി എസ് പിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ 4 ശതമാനം വോട്ടാണ് 2018 ല്‍ സംസ്ഥാനത്ത് ബി എസ് പിക്ക് ഉണ്ടായിരുന്നത്. ആറ് സീറ്റും ബി എസ് പിക്ക് ലഭിച്ചിരുന്നു. നിലവില്‍ ഇവിടെ രണ്ട് സീറ്റില്‍ മാത്രമാണ് ബി എസ് പി ലീഡ് ചെയ്യുന്നത്.
മധ്യപ്രദേശില്‍ ഇത്തവണ മൂന്ന് ശതമാനം വോട്ടാണ് ബി എസ് പി നേടിയിരിക്കുന്നത്. എന്നാല്‍ 2018 ല്‍ ഇത് 5.1 ശതമാനമായിരുന്നു. 2018 ല്‍ രണ്ട് സീറ്റ് നേടിയ ബി എസ് പി ഇത്തവണയും രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications