കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ ബിജെപിയില്ല, ശിവരാജ് സിങ് ചൗഹാൻ രാജി സമർപ്പിച്ചു

Google Oneindia Malayalam News

Newest First Oldest First
6:35 PM, 12 Dec

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് ശോഭ ഓജ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം
5:06 PM, 12 Dec

തിരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ബിജെപി നാളെ യോഗം ചേരും. ദില്ലിയിലെ യോഗത്തില്‍ എംപിമാരും നേതാക്കളും പങ്കെടുക്കും. ഭാവി പരിപാടികളും ആസൂത്രണം ചെയ്യും
3:57 PM, 12 Dec

ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് പ്രതിപക്ഷ നേതാവായേക്കില്ല. ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ ബിജെപി ദേശീയ ഘടകം തീരുമാനിച്ചതായി സൂചന
3:05 PM, 12 Dec

മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ജോതിരാദിത്യ സിന്ധ്യ, അത്തരമൊരു സ്ഥാനത്തെത്തുന്നത് അഭിമാനകരമാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച്ചവെക്കുമെന്നും സിന്ധ്യ പറഞ്ഞു.
1:22 PM, 12 Dec

മധ്യപ്രദേശിൽ ഗവർണറെ സന്ദർശിച്ച് എംഎൽഎമാരുടെ പട്ടിക കൈമാറി. 121 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി. എംഎൽഎമാർ ഒപ്പിട്ട കത്തും കൈമാറിയിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ ഗവർണർ നിർദ്ദേശം നൽകിയതായാണ് വിവരം.
1:19 PM, 12 Dec

കെ രാമ റാവു. സർക്കാർ രൂപികരണത്തിനുള്ള അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ് ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കണ്ടപ്പോൾ
1:18 PM, 12 Dec

ഭോപ്പാലിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദം പ്രകടനം
1:16 PM, 12 Dec

ബിജെപി-കോൺഗ്രസ് വിരുദ്ധ ശക്തി തെലങ്കാനയിൽ ഉദയം ചെയ്തുവെന്ന് ടിആർഎസ് നേതാവ് കെ രാമ റാവു.
1:15 PM, 12 Dec

മധ്യപ്രദേശിൽ 122 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് നേതാവ് നരേന്ദ്ര സലുജ.
11:51 AM, 12 Dec

കമൽനാഥ് ശിവരാജ് സിംഗിനെ സന്ദർശിക്കും. 4 മണിക്ക് പാർട്ടി എംഎൽഎമാർ യോഗം ചേരും. എഐസിസി നിരീക്ഷകനായി എകെ ആന്റണിയും യോഗത്തിൽ പങ്കെടുക്കുമെന്ന് ശോഭാ ഓജെ അറിയിച്ചു
11:44 AM, 12 Dec

രാജസ്ഥാൻ വ്യക്തമായൊരു സൂചനയാണ് നൽകിയത്. ആർഎൽഡിയുടെ പിന്തുണ കോൺഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് ആർഎൽഡി നേതാവ് ജയന്ത് ചൗധരി
11:41 AM, 12 Dec

മുഖ്യമന്ത്രി ആരാകണമെന്നതിനെപ്പറ്റി എംഎൽഎമാർ അഭിപ്രായം പറയും. അന്തിമ തീരുമാനം രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും ചേർന്നെടുക്കുമെന്ന് സച്ചിൻ പൈലറ്റ്
11:39 AM, 12 Dec

തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ശിവരാജ് സിംഗ് ചൗഹാൻ. കമൽനാഥിന് അഭിനന്ദം.
11:38 AM, 12 Dec

ഛത്തീസ്ഗഡിൽ മല്ലിഖാർജ്ജുനെ ഖാർഗെ എഐസിസി നിരീക്ഷകനാകും
11:24 AM, 12 Dec

മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ 12 മണിക്ക് ഗവർണറെ കാണും. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണയുണ്ടെന്ന് കോൺഗ്രസ്. രണ്ട് സ്വതന്ത്ര്യന്മാരും പിന്തുണയ്ക്കുന്നുണ്ടെന്ന് അവകാശ വാദം
11:23 AM, 12 Dec

മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി
11:17 AM, 12 Dec

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു
11:04 AM, 12 Dec

മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് ബിഎസ്പി പിന്തുണ. ബിജെപിയെ മാറ്റി നിർത്താനാണ് പിന്തുണയെന്ന് മായാവതി.
11:01 AM, 12 Dec

5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന വോട്ടിങ് നില അനുസരിച്ചുള്ള കണക്കില്‍ 2014 ല്‍ സ്വന്തമാക്കിയ 35 ലോക്‌സഭാ സീറ്റുകളില്‍ ബിജെപി ഇത്തവണ പിന്നിലായി. കോണ്‍ഗ്രസ് 33 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് ലോക്‌സഭാ സീറ്റുകളിലും മുന്നില്‍ നില്‍ക്കുകായണ്.
10:58 AM, 12 Dec

മധ്യപ്രദേശിൽ എഐസിസി നിരീക്ഷകനായി എ കെ ആന്റണിയെ നിയോഗിച്ചു
8:34 AM, 12 Dec

കോൺഗ്രസ് 114 സീറ്റിൽ വിജയിച്ചു. ബിജെപി 109, ബിഎസ്പി 2, എസ്പി 1, സ്വതന്ത്രർ 4
8:33 AM, 12 Dec

മധ്യപ്രദേശിൽ വോട്ടെണ്ണൽ സമാപിച്ചു
7:57 AM, 12 Dec

മധ്യപ്രദേശിൽ കോൺഗ്രസ് 114 സീറ്റിൽ വിജയിച്ചു, ഒരിടത്ത് മുന്നേറുന്നു
7:28 AM, 12 Dec

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണയുണ്ടെന്ന് കമല്‍നാഥ്‌
7:20 AM, 12 Dec

തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ തിയ്യതി ഇന്ന് തീരുമാനിക്കും
7:18 AM, 12 Dec

മധ്യപ്രദേശിൽ ഫലമറിയാനുള്ള മൂന്ന് മണ്ഡലങ്ങളിൽ രണ്ടിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലീഡ്. ഒരു മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലീഡ്
7:17 AM, 12 Dec

തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ വിവരം പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ് 112 സീറ്റിലും ബിജെപി 108 സീറ്റുകളിലും വിജയിച്ചു

ദില്ലി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിായി കോണ്‍ഗ്രസ് മാറി. രാത്രി ഏറെ വൈകിയും വോട്ടെണ്ണല്‍ തുടര്‍ന്നതോടെ മധ്യപ്രദേശ് രാഷ്ട്രീയം മുള്‍മുനയില്‍ ആയിരുന്നു. ഒരുവേള കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടും എന്ന പ്രതീതിയും ഉണ്ടാക്കിയിരുന്നു.

രാത്രി തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്സും ബിജെപിയും രംഗത്തെത്തി. പിസിസി അധ്യക്ഷന്‍ കമല്‍ നാഥ് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പക്ഷേ, അന്തിമ ഫലം പുറത്ത് വന്നതിന് ശേഷം മതി സര്‍ക്കാര്‍ രൂപീകരണകാര്യത്തില്‍ കൂടിക്കാഴ്ച എന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്.

രാജസ്ഥാനില്‍ കേവല ഭൂരിപക്ഷം സ്വന്തമാക്കിയ കോണ്‍ഗ്രസ് ആരായിരിക്കും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചിട്ടില്ല. അശോക് ഗെഹ്ലോട്ടിന് തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
    മധ്യപ്രദേശിൽ ആര് ഭരിക്കും? | Morning News Focus | Oneindia Malayalam
    main
    English summary
    Assembly Election 2018 post result developments: live updates.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X