കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോൾ കണ്ട് ബിജെപി അങ്ങിനെ സന്തോഷിക്കേണ്ട; ബീഹാറിൽ സംഭവിച്ചത് ഓർമ്മയുണ്ടല്ലോ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്ത് എക്സിറ്റ്പോള്‍; 'ബിഹാര്‍ ഓര്‍മ്മയുണ്ടല്ലോ ബിജെപിക്ക്'

പാറ്റന: ഗുജറാത്തിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിക്കുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കിയത്. ഹിമാചൽ പ്രദേശിലും ബിജെപി ഭരണം നടത്തുമെന്നാണ് സർവ്വെ ഫലം. എന്നാൽ എക്സിറ്റ് പോൾ ഫലം കണ്ട് അധികം സന്തോഷിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വനി യാദവ് ഓർമ്മിപ്പിക്കുന്നത്. 2015ലെ ബീഹാർ‌ തിരഞ്ഞെടുപ്പിൽ വലിയ പ്രവചനങ്ങളാണ് ബിജെപി അനുകൂലമായി പുറത്ത് വന്നത്. എന്നാൽ നേർ വിപരീതമായാണ് ഫലങ്ങൾ പുറത്ത് വന്നപ്പോൾ കാണാൻ സാധിച്ചത്.

അതുകൊണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നതില്‍ കാര്യമില്ലെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ രണ്ടാം ഘട്ട വേട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ എക്സിറ്റ് പോളുകൾ പുറത്തു വന്നിരുന്നു. എല്ലാത്തിലും ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് വൻ വിജയമാണ് പ്രവചിച്ചത്. നൂറിൽ കൂടുതൽ സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനങ്ങൾ. ബീഹാറിലും എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെയായിരുന്നു. 155 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അന്തിമ വിജയം നേടിയത് നിതീഷ് കുമാർ സഖ്യമാണെന്ന് തേജസ്വീ ഓർമ്മപ്പെടുത്തുന്നു.

മോദിയും രാഹുലും തമ്മിലുള്ള പോരാട്ടം

മോദിയും രാഹുലും തമ്മിലുള്ള പോരാട്ടം

അതേസമയം ബിഹാറിലെ നിയമസഭാ തോൽവിക്കു ശേഷം യുപിയിലും ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം നേടിയാണ് ബിജെപിയും മോദിയും തങ്ങളുടെ കരുത്ത് തെളിയിച്ചത്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയെ പോലും അതിജീവിച്ചു നേടിയ ഈ വിജയത്തോടെ, ഗുജറാത്തിലും ഹിമാചലിലും തങ്ങൾക്ക് എതിരാളികളില്ലെന്ന തോന്നലിലായിരുന്നു ബിജെപി. ഫലത്തിൽ നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി ഗുജറാത്ത് തിരഞ്ഞെടുപ്പ് മാറികയായിരുന്നു.

ബിജെപി ഭരണത്തിന് അറുതി വരുത്താൻ ശ്രമം

ബിജെപി ഭരണത്തിന് അറുതി വരുത്താൻ ശ്രമം

പാർട്ടി അധ്യക്ഷൻ അമിത്ഷായുടെയും പ്രധാനമന്ത്രിയുടെയും സ്വന്തം തട്ടകത്തിൽ തിരിച്ചടി നൽകാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇരുപതു വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ ഐക്യത്തിനു ശ്രമിച്ച കോൺഗ്രസ് ദളിത്, പിന്നാക്കെ വിഭാഗങ്ങളെയും ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേൽമാരെയും കൂടെ നിർത്താൻ നടത്തിയ ശ്രമം വിജയിച്ചാൽ. ഗുജറാത്തിലെ ഇരുപത് വർഷത്തെ ബിജെപി ഭരണത്തിന് അറുതിയാകും.

ഓരോ തവണയും ഭൂരിപക്ഷം കുറയുന്നു

ഓരോ തവണയും ഭൂരിപക്ഷം കുറയുന്നു

മോദി കേന്ദ്രത്തിലേക്ക് പോയതോടെ ഗുജറാത്തിലെ പ്രാദേശിക നേതൃത്വവും ദുർബലമായത് ബിജെപിക്കു തിരച്ചടിയായായാണ് വിലയിരുത്തുന്നത്. അധ്യക്ഷ പദവിയേറ്റ ശേഷം അമിത്ഷാ സ്വന്തം നാട്ടിൽ നേരിട്ട ആദ്യ ജനവിധി എന്ന നിലയിലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. ഗുജറാത്തിൽ 1995നു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും വിജയം നേടിയെങ്കിലും ബിജെപിയുടെ വോട്ടു വിഹിതം ഓരോ തവണയും കുറയുന്നതായാണ് കണക്കുകൾ സൂചിപിക്കുന്നത്.

കഴിഞ്ഞ ഇരുപത് വർ‌ഷം

കഴിഞ്ഞ ഇരുപത് വർ‌ഷം

കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിൽ തുടർച്ചയായി ഗുജറാത്തിൽ ഭരണം നടത്തുന്നത് ബിജെപിയാണ്. 1998 മാർച്ച് നാലിന് കേശുഭായ് പട്ടേൽ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നതിനുശേഷം പിന്നീട് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് വന്ന രണ്ട് ഘട്ടങ്ങളിലും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നത്. 2001 മുതൽ 2014 വരെ അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നു. 4610 ദിവസമായിരുന്നു അദ്ദേഹം ഭരണം നടത്തിയത്. മോദിക്ക് ശേഷം 2014 മുതൽ 2016 വരെ ബിജെപിയുടെ ആനന്ദിബെൻ പട്ടേലായിരുന്നു ഗുജറാത്തിലെ മുഖ്യമന്ത്രി. പിന്നീട് ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. പതിമൂന്നാം നിയമസഭ തിരഞ്ഞെടുപ്പിൽ 182ൽ 116 സീറ്റുകൾ നേടികൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 60 സീറ്റായിരുന്നു ലഭിച്ചിരുന്നത്. അതേസമയം നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി മത്സരിച്ച 2002ൽ നടന്ന പന്ത്രണാം നിയമസഭ തിരഞ്ഞെടുപ്പിൽ 182 മണ്ഡലങ്ങളിൽ 127 മണ്ഡലങ്ങളും തൂത്തുവാരികൊണ്ടാണ് അധികാരത്തിലെത്തിയത്.

English summary
With all exit poll results indicating BJP victories in Gujarat and Himachal Pradesh, Lalu Prasad Yadav’s son and former deputy chief minister of Bihar Tejashwi Yadav feels that it is too early to get swayed by yesterday’s events.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X