ബിജെപി ചരിത്രത്തിലെ വലിയ തകർച്ചയിൽ!!! ഒറ്റയടിക്ക് പോയത് പാതിയോളം സീറ്റുകൾ... കോണ്‍ഗ്രസ് നേട്ടം 80 %
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിപക്ഷത്തായിപ്പോയി. അവിടെയെല്ലാം ജയിച്ചുകയറിയത് കോണ്‍ഗ്രസ്സും.
ഇത്ര ലളിതമായി പറഞ്ഞുപോകാവുന്നതല്ല ബിജെപിയുടെ ഈ തിരഞ്ഞെടുപ്പ് പരാജയം. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് പാര്‍ട്ടിയും ഇത്രയും വലിയൊരു തിരിച്ചടി നേരിടുന്നത്. അതും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപിയ്ക്ക് നഷ്ടപ്പെട്ടത് അമ്പത് ശതമാനം സീറ്റുകളാണ്. കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം 80 ശതമാനവും. ഈ കണക്കുകള്‍ തന്നെയാണ് ബിജെപിയെ ഏറ്റവും അസ്വസ്ഥമാക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങള്‍... 679 സീറ്റുകള്‍
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലായി 679 സീറ്റുകള്‍ ആണ് ആകെയുള്ളത്. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ ബിജെപി സ്വന്തമാക്കിയത് 382 സീറ്റുകള്‍ ആയിരുന്നു. ഏതാണ്ട് പാതിയോളം സീറ്റുകള്‍.

അമ്പത് ശതമാനത്തോളം നഷ്ടം
എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയ്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 679 ല്‍ ആകെ കിട്ടിയത് 199 സീറ്റുകള്‍ മാത്രമാണ്. ഏതാണ്ട് അമ്പത് ശതമാനത്തോളം സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയ്ക്ക് ഇത്തവണ നഷ്ടമായത് എന്ന് സാരം.

കോണ്‍ഗ്രസിന്റെ സ്ഥിതി
2013 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തീരെ ആശാവഹം ആയിരുന്നില്ല കോണ്‍ഗ്രസിന്റെ സ്ഥിതി. മോദി പ്രഭാവത്തിന്റെ തുടക്കകാലം ആയിരുന്നു അത്. അന്ന് മൊത്തത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് നേടിയത് 165 സീറ്റുകള്‍ ആയിരുന്നു. രാജസ്ഥാനില്‍ മാത്രം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയിരുന്നു എന്ന് കൂടി ഓര്‍ക്കണം.
Recommended Video


വന്‍ കുതിപ്പ്
എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം ഭീമമാണ്. 305 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്വന്തമാക്കിയതത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ നേട്ടത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രകടനം മികച്ചതാണ്. ഏതാണ്ട് എണ്‍പത് ശതമാനത്തോളം സീറ്റുകള്‍ ആണ് വര്‍ദ്ധിച്ചത്.












Click it and Unblock the Notifications