നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെതിരെ പടനയിക്കും, ഗാന്ധി കുടുബത്തെ അപമാനിക്കില്ലെന്ന് അജിത് ജോഗി
റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി അജിത് ജോഗി. പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് അജിത് ജോഗി. എന്നാല്‍ ഗാന്ധി കുടുംബത്തെ അപമാനിക്കില്ല. കോണ്‍ഗ്രസുമായി ഊഷ്മളമായ ബന്ധമാണ് തനിക്കുള്ളതെന്നും ജോഗി പറയുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുപ്രധാനമത്സരം ജനതാ കോണ്‍ഗ്രസ്- ബിഎസ്പി സഖ്യവും ബിജെപിയും തമ്മിലായിരിക്കുമെന്നും അജിത് ജോഗി ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്താ ഏജന്‍സി പിടിഐയോടായിരുന്നു അജിത് ജോഗിയുടെ പ്രതികരണം.
ഞാന്‍ കോണ്‍ഗ്രസ് വിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തും. എന്നാല്‍ ഗാന്ധി കുടുംബത്തെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കില്ല. കാരണം, ഗാന്ധി കുടുംബം അത്രമാത്രം തന്നെ സ്നേഹിച്ചിട്ടുണ്ടെന്നും അജിത് ജോഗി സ്മരിക്കുന്നു. മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് വേര്‍പെട്ടതിന് ശേഷമുള്ള ആദ്യ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന അജിത് ജോഗി 2016ലാണ് കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നത്.

സോണിയാ ഗാന്ധിയുടെ മരുകന്‍ റോബര്‍ട്ട് വധ്രയെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനും ജോഗി തയ്യാറായില്ല. ഗാന്ധി കുടുംബത്തിലെ ആരെക്കുറിച്ചും പ്രതികരിക്കാനില്ലെന്നും അജിത് ജോഗി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്തുപോലും അതുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ദശാബ്ദങ്ങളാണ് ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധമാണുള്ളത്. അജിത് ജോഗിയുടെ കുടുംബത്തിലെ നാല് അംഗങ്ങളും നാല് പാര്‍ട്ടികളില്‍പ്പെട്ടവരാണ്. ജോഗിയും മകനും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡും ഭാര്യയും മരുമകളും കോണ്‍ഗ്രസും ബിഎസ്പിയുമാണ്. ഛത്തീസ്ഗഡ‍് തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്- ബിഎസ്പി സഖ്യവും ബിജെപിയും തമ്മിലാണ് മത്സരം എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന പ്രതീക്ഷയും അജിത് ജോഗി പങ്കുവെക്കുന്നു.












Click it and Unblock the Notifications