കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസിന്റെ 2 സംസ്ഥാനങ്ങളും പിടിക്കും': പക്ഷെ ബിജെപിക്ക് മുന്നില്‍ പ്രതിസന്ധിയായി ആ സംസ്ഥാനം

Google Oneindia Malayalam News

ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമെ 2023-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, കർണാടക, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും വലിയ തയ്യാറെടുപ്പുകളാണ് ബി ജെ പി നടത്തുന്നത്. തങ്ങളുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ വീണ്ടും 115 നിയമസഭാ സീറ്റുകൾക്ക് മുകളിൽ വിജയം ഉറപ്പിക്കാനുള്ള തന്ത്രം മെനയുമ്പോള്‍ ഹിമാചലിന്റെ പതിവ് ഭരണമാറ്റമെന്ന ശൈലി മറികടന്ന് ഭരണത്തുടർച്ചയാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാനിരിക്കുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബി ജെ പിയെ സംബന്ധിച്ച് അത്യന്തം നിർണായകവുമാണ്.

ജയില്‍ വാസം ജാതകത്തില്‍ കൃത്യമായി എഴുതി വെച്ചു; ദിലീപിനെ വെറുതെ ക്രൂശിക്കാനാവില്ല; ശാലു മേനോന്‍ജയില്‍ വാസം ജാതകത്തില്‍ കൃത്യമായി എഴുതി വെച്ചു; ദിലീപിനെ വെറുതെ ക്രൂശിക്കാനാവില്ല; ശാലു മേനോന്‍

മധ്യപ്രദേശിലും കർണാടകയിലും വീണ്ടും സർക്കാർ

മധ്യപ്രദേശിലും കർണാടകയിലും വീണ്ടും സർക്കാർ രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി മുന്നോട്ട് പോവുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിലവിലുള്ള കോൺഗ്രസ് സർക്കാരുകളെ പരാജയപ്പെടുത്തി 'കോൺഗ്രസ്-മുക്ത് ഭാരത്' എന്ന ലക്ഷ്യം നിറവേറ്റാനും ബി ജെ പി കഠിന പ്രയത്നം നടത്തുന്നു. നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസിന് അധികാരമുള്ള സംസ്ഥാനങ്ങള്‍ ഇവ രണ്ടുമാണ്.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ജന്മനാടായ ഗുജറാത്ത് 1995 മുതൽ ബി ജെ പിയുടെ ശക്തികേന്ദ്രമായി തുടരുന്നു. 2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടിട്ടില്ല. എന്നാൽ, 2014ൽ മോദി പ്രധാനമന്ത്രിയായി ഡൽഹിയിലെത്തിയതു മുതൽ സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി ജെ പി ക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

1995, 1998, 2002, 2007, 2012 വർഷങ്ങളിൽ

1995, 1998, 2002, 2007, 2012 വർഷങ്ങളിൽ തുടർച്ചയായി അഞ്ച് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആകെയുള്ള 182 സീറ്റുകളിൽ 115 മുതൽ 127 വരെ സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്. 2017 ലെ തെരഞ്ഞെടുപ്പിൽ, ബി ജെ പിയുടെ സീറ്റ് എണ്ണം 99 ലേക്ക് എത്തിയപ്പോള്‍ പ്രതിപക്ഷ നിരയില്‍ കോൺഗ്രസ് 77 സീറ്റുകൾ നേടി മുന്നേറി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി ജെ പി മുഖ്യമന്ത്രിയെ മാറ്റുന്നതിനൊപ്പം സംസ്ഥാന സർക്കാരിനെയാകെ നവീകരിക്കുകയും ചെയ്തു.

ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും മികച്ച

ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുക എന്നതാണ് ബി ജെ പിയുടെമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹിമാചൽ പ്രദേശിൽ, 1990-ന് ശേഷം ഒരു സർക്കാരും രണ്ടാം തവണ ഭരിക്കാനുള്ള ജനവിധി നേടിയിട്ടില്ല. ഈ പ്രവണത തകർത്ത് ഈ വർഷം ഒരിക്കൽ കൂടി സർക്കാർ രൂപീകരിക്കുക എന്നതാണ് ബി ജെ പി അവിടെ ലക്ഷ്യം വെക്കുന്നത്.

 ബി ജെ പിയെ സംബന്ധിച്ച് ഒരു വെല്ലുവിളിയായി

ബി ജെ പിയെ സംബന്ധിച്ച് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നത് കെ സി ആറിന്റെ ടി ആർ എസ് ഭരിക്കുന്ന തെലങ്കാന മാത്രമാണ്. ബി ജെ പിയുടെ "മിഷൻ സൗത്ത് ഇന്ത്യ" എന്ന സ്വപ്നത്തിനുള്ള വലിയ അഗ്നിപരീക്ഷണമായും തെലങ്കാന തിരഞ്ഞെടുപ്പ് മാറും. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 88 സീറ്റുകൾ നേടിയാണ് ഭരണത്തിലെത്തിയത്.

2018 ല്‍ കോൺഗ്രസ് 19, എ ഐ എം ഐ എം ഏഴ്,

2018 ല്‍ കോൺഗ്രസ് 19, എ ഐ എം ഐ എം ഏഴ്, ടി ഡി പി രണ്ടും സീറ്റി നേടിയപ്പോള്‍ ബി ജെ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു കരസ്ഥമാക്കാന്‍ സാധിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 17ൽ നാല് സീറ്റുകൾ നേടിയ ബിജെപി തെലങ്കാനയിൽ വലിയ രാഷ്ട്രീയ മുന്നേറ്റം കാഴ്ചവെച്ചു. ഇതാണ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. എന്നാല്‍ ബി ജെ പി മോഹം വ്യാമോഹം മാത്രമാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി തങ്ങള്‍ അധികാരത്തിലെത്തുമെന്നാണ് ടി ആർ എസിന്റെ അവകാശവാദം.

English summary
Assembly Elections 2023: BJP begins efforts to capture power in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X