കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ കോണ്‍ഗ്രസ് കരുത്തുപകരുന്നത്. ബിജെപിക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന സര്‍വ്വെകള്‍, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

കൂടാതെ കോണ്‍ഗ്രസിന്റെ ഒരു സംസ്ഥാനവും ടിആര്‍എസിന്റെ ഒരു സംസ്ഥാനവും തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ അത്ര ആശങ്ക പാര്‍ട്ടിക്കില്ല. എന്നാല്‍ ബിജെപി ഭരിക്കുന്നിടത്താണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചിടയാണെന്ന് അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

മൂന്നില്‍ ഒന്ന് മാത്രം ബിജെപി

മൂന്നില്‍ ഒന്ന് മാത്രം ബിജെപി

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപി അധികാരം നിലനിര്‍ത്തുക എന്ന് അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നാണ് പ്രവചനം.

അഞ്ച് സംസ്ഥാനങ്ങളുടെ പ്രാധാന്യം

അഞ്ച് സംസ്ഥാനങ്ങളുടെ പ്രാധാന്യം

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം ഡിസംബര്‍ 11ന് പുറത്തുവരും. അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത്. അതുകൊണ്ടുതന്നെ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ്, പക്ഷേ...

രാജസ്ഥാനില്‍ കോണ്‍ഗ്രസ്, പക്ഷേ...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെങ്കിലും മികച്ച വിജയം ആയിരിക്കില്ല. ചുരുങ്ങിയ ഏതാനും സീറ്റുകളുടെ മുന്‍തൂക്കമേ കോണ്‍ഗ്രസിനുണ്ടാകൂ.

 മധ്യപ്രദേശ് ബിജെപിക്കൊപ്പം തന്നെ

മധ്യപ്രദേശ് ബിജെപിക്കൊപ്പം തന്നെ

മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്ന് തവണയായി ബിജെപിയാണ് ഭരിക്കുന്നത്. ഇത്തവണ ബിജെപിക്കെതിരെ ഒട്ടേറെ ഘടകങ്ങള്‍ സംസ്ഥാനത്തുണ്ട്. സന്ന്യാസി സമൂഹത്തിന്റെ പിന്തുണ ബിജെപി കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസാകട്ടെ, ബിജെപി ഉയര്‍ത്തിപ്പിടിച്ച പല മുദ്രാവാക്യങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ഇതെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെങ്കിലും അധികാരം നഷ്ടമാകില്ലെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.

കേന്ദ്രത്തില്‍ ക്ഷീണം വരും

കേന്ദ്രത്തില്‍ ക്ഷീണം വരും

രണ്ട് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് പറയുന്നത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഊര്‍ജ്ജം പകരും. ബിജെപിക്ക് ശക്തി ക്ഷയിക്കുമെന്ന സൂചനാണിത്. കേന്ദ്രത്തില്‍ ബിജെപി മോദിയുടെ നേതൃത്വത്തില്‍ രണ്ടാമൂഴത്തിനാണ് ശ്രമിക്കുന്നത്. അത് തടയാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശ്രമം.

മൂന്ന് അഭിപ്രായ സര്‍വ്വെകള്‍

മൂന്ന് അഭിപ്രായ സര്‍വ്വെകള്‍

അടുത്തിടെ പ്രധാനമായും മൂന്ന് അഭിപ്രായ സര്‍വ്വെകളാണ് പുറത്തുവന്നത്. സി വോട്ടര്‍, ഐഇടെക്, ടൈംസ് നൗ എന്നീ സ്ഥാപനങ്ങള്‍ നടത്തിയ സര്‍വ്വേകളാണിത്. മൂന്ന് സര്‍വ്വെകളിലും മധ്യപ്രദേശില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ബിജെപിക്കൊപ്പം തന്നെയാണ് സംസ്ഥാനം നില്‍ക്കുക എന്ന് വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ കണക്ക് ഇങ്ങനെ

മധ്യപ്രദേശിലെ കണക്ക് ഇങ്ങനെ

മധ്യപ്രദേശ് നിയമസഭയില്‍ മൊത്തം 230 സീറ്റുകളാണുള്ളത്. ഇതില്‍ ബിജെപി 126 സീറ്റ് പിടിക്കുമെന്ന് വ്യക്തമാക്കുന്നു. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ബിജെപി നേടും. കോണ്‍ഗ്രസിന് 97 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് ഏഴ് സീറ്റും ലഭിക്കുമെന്ന് സര്‍വ്വേകള്‍ പറയുന്നു.

 കഴിഞ്ഞ തവണ നേടിയത്

കഴിഞ്ഞ തവണ നേടിയത്

മധ്യപ്രദേശില്‍ 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 165 സീറ്റുകള്‍ ലഭിച്ചിരുന്നു. അത്ര സീറ്റുകള്‍ ഇനി കിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തും. കോണ്‍ഗ്രസിന് 97 സീറ്റ് ലഭിക്കുമത്രെ. കഴിഞ്ഞതവണ കോണ്‍ഗ്രസിന് 58 സീറ്റുകളാണ് ലഭിച്ചത്. നേരിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും അഭിപ്രായ സര്‍വ്വെകള്‍ ഏകദേശം കൃത്യമാകാറുണ്ട്.

 രാജസ്ഥാനിലെ സാഹചര്യം

രാജസ്ഥാനിലെ സാഹചര്യം

രാജസ്ഥാനില്‍ മൊത്തം 200 നിയമസഭാ സീറ്റുകളുണ്ട്. ഇതില്‍ കോണ്‍ഗ്രസ് 129 എണ്ണം നേടുമെന്ന് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നു. കഴിഞ്ഞതവണ വെറും 21 സീറ്റാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണ 163 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 63 സീറ്റേ ലഭിക്കൂവെന്ന് സര്‍വ്വെകള്‍ പറയുന്നു. 101 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

 ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ്, പക്ഷേ...

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ്, പക്ഷേ...

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വ്വെകള്‍ പറയുന്നുണ്ടെങ്കിലും മികച്ച ഭൂരിപക്ഷം ലഭിക്കില്ല. കഴിഞ്ഞ മൂന്ന് തവണയായി ബിജെപി ജയിക്കുന്ന സംസ്ഥാനമാണിത്. 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെകള്‍ പ്രവചിക്കുന്നു. കഴിഞ്ഞതവണ 39 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ബിജെപിക്ക് 39 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വ്വെകള്‍ പ്രവചിക്കുന്നു. കഴിഞ്ഞതവണ ബിജെപിക്ക് 49 സീറ്റുകള്‍ ലഭിച്ചിരുന്നു. ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 46 സീറ്റുകളാണ്.

തെലങ്കാന ആരും മോഹിക്കേണ്ട

തെലങ്കാന ആരും മോഹിക്കേണ്ട

തെലങ്കാനയില്‍ പ്രാദേശികക്ഷ കക്ഷിയായ ടിആര്‍എസ് ആണ് ഭരിക്കുന്നത്. ഇത്തവണയും ടിആര്‍എസ് തന്നെ വിജയിക്കുമെന്നാണ് സര്‍വ്വെകള്‍ പറയുന്നത്. കോണ്‍ഗ്രസും ബിജെപിയും വളരെ പിന്നിലായിരിക്കും. 119 അംഗങ്ങളാണ് തെലങ്കാന നിയമസഭയില്‍. ടിആര്‍എസ് 85 സീറ്റ് നേടും. കോണ്‍ഗ്രസിന് 18ഉം എംഐഎമ്മിന് ഏഴും ബിജെപിക്ക് അഞ്ചും സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വ്വെ പ്രവചിക്കുന്നു. 60 സീറ്റാണ് ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസ് ഇവിടെ സഖ്യമുണ്ടാക്കി മല്‍സരിക്കുമെങ്കിലും ടിആര്‍എസിനെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നാണ് സര്‍വ്വെകളില്‍ വ്യക്തമാകുന്നത്.

English summary
Congress To Take 2 Of 3 BJP States, Says Poll Of Opinion Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X