കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തില്‍, ബംഗാളില്‍ ആറ് മുതല്‍ ഏഴ് ഘട്ടങ്ങള്‍ക്ക് വരെ സാധ്യത

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. പശ്ചിമബംഗാളില്‍ ഈയടുത്ത് തന്നെ തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ പശ്ചിമബംഗാളില്‍ ആറോ, ഏഴോ ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അലോചിക്കുന്നതെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15ന് ശേഷം തീരുമാനമെടുക്കുമെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിന്‍രെ കാലാവധി മേയ് 30നാണ് അവസാനിക്കുന്നത്.

election

ബംഗാളിനൊപ്പം തമിഴ്‌നാട്, കേരളം, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. ഈ നാല് സംസ്ഥാനങ്ങളിലെയും സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കും. ഇവിടെ ഏപ്രില്‍ മാസത്തോടെ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന സൂചന അനുസരിച്ച് കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒരു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. അസമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളില്‍ നടത്താനുള്ള സാധ്യതയാണുള്ളത്.

 കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല; പ്രിയങ്കയും രാഹുലും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് എ വിജയരാഘവന്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല; പ്രിയങ്കയും രാഹുലും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് എ വിജയരാഘവന്‍

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

പോളിംഗ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘങ്ങള്‍ തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഉടന്‍ സന്ദര്‍ശനം നടത്തും. പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ സംഘം ഇതിനോടകം തന്നെ സന്ദര്‍ശിച്ച് കഴിഞ്ഞു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ ഫെബ്രുവരി 10, 11 തീയതികളില്‍ തമിഴ്നാട് സന്ദര്‍ശിക്കും. ഫെബ്രുവരി 12 ന് പുതുച്ചേരിയിലും ഫെബ്രുവരി 13, 14 തീയതികളില്‍ കേരളത്തിലുമുള്ള തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ ഇവര്‍ വിലയിരുത്തും.

സംസ്ഥാനത്ത് ഇന്ന് 4230 ആരോഗ്യപ്രവർത്തകർ കൊവിഡ് വാക്സിൻ സ്വീകരിച്ചു, ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്സംസ്ഥാനത്ത് ഇന്ന് 4230 ആരോഗ്യപ്രവർത്തകർ കൊവിഡ് വാക്സിൻ സ്വീകരിച്ചു, ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍

രഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎംരഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎം

 മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ

English summary
Assembly Elections in Kerala and Tamil Nadu are likely in a single phase and in Bengal in 6 to 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X