നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ബിഹാറിൽ കോസി റെയിൽ പദ്ധതി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
പട്ന; ബിഹാറിൽ കോസി റെയില്‍ മഹാസേതുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. ഇതിനൊപ്പം ബീഹാറിലെ 12 റെയില്‍ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കിയൂല്‍ നദിയിലെ പുതിയ റെയില്‍വേ പാലം, രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍, 5 വൈദ്യുതീകരണ പദ്ധതികള്‍, ഒരു ഇലക്ട്രിക് ലോക്കോമോട്ടീവ് ഷെഡ്, ബര്‍ഹ്-ബഖ്തിയാര്‍പുര്‍ തേര്‍ഡ് ലൈന്‍ പദ്ധതി എന്നിവയ്ക്കാണ് തുടക്കം കുറിക്കുക.തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നിര്‍മ്മാണ പദ്ധതികളാണ് ബിഹാറില്‍ പുരോഗമിക്കുന്നത്.

കോസി റെയില്‍ മഹാസേതു രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ ബീഹാറിനും വടക്കുകിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കപ്പെടുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും അതൊരു ചരിത്രമുഹൂര്‍ത്തമായി മാറുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 1887 ല്‍ നിര്‍മാലിക്കും ഭപ്തിയാഹിക്കും (സാറായ്ഗഢ്) ഇടയില്‍ മീറ്റര്‍ ഗേജ് പാത നിര്‍മിച്ചിരുന്നു. 1934ലെ കനത്ത വെള്ളപ്പൊക്കത്തിലും, ഇന്തോ-നേപ്പാള്‍ ഭൂകമ്പത്തിലും ഈ പാത ഒലിച്ചുപോയി. തുടര്‍ന്ന് കോസി നദിയുടെ സവിശേഷതമായ ചുറ്റിത്തിരിഞ്ഞുള്ള ഒഴുക്ക് പരിഗണിച്ച് ഈ റെയില്‍ പാത പുനഃസ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല.
2003-04 കാലഘട്ടത്തിലാണ് കോസി മെഗാ ബ്രിഡ്ജ് ലൈന്‍ പദ്ധതിക്ക് ഇന്ത്യാ ഗവണ്മെന്റ് അനുമതി നല്‍കിയത്. കോസി റെയില്‍ മഹാസേതുവിന് 1.9 കിലോമീറ്റര്‍ നീളമാണുള്ളത്. നിര്‍മാണച്ചെലവ് 516 കോടി രൂപയാണ്.
Recommended Video
മഹാസേതു സമര്‍പ്പിക്കുന്നതിനൊപ്പം പ്രധാനമന്ത്രി സുപോള്‍ സ്റ്റേഷനില്‍ നിന്ന് സഹര്‍സ- അസന്‍പൂര്‍ കുഫ ഡെമോ ട്രെയിനും ഫ്ളാഗ് ഓഫ് ചെയ്യും. ട്രെയിന്‍ സര്‍വീസ് പതിവാകുമ്പോള്‍ സുപോള്‍, അരരിയ, സഹര്‍സ ജില്ലകള്‍ക്ക് പ്രയോജനപ്പെടും. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂര യാത്രകളും എളുപ്പമാക്കും.ഹാജിപൂര്‍-ഘോസ്വര്‍-വൈശാലി, ഇസ്ലാംപൂര്-നടേശര്‍ എന്നീ രണ്ട് പുതിയ പാതകളുടെ പദ്ധതികളും കര്‍നൗട്ടി-ബഖ്തിയാര്‍പൂര്‍ ലിങ്ക് ബൈപാസും ബര്‍ഹ്-ബഖ്തിയാര്‍പൂര്‍ മൂന്നാം പാതയും
മുസാഫര്‍പൂര്‍ - സീതാമര്‍ഹി, കടിഹാര്‍-ന്യൂ ജല്‍പായ്ഗുരി, സമസ്തിപൂര്‍-ദര്‍ഭംഗ-ജയ്നഗര്‍, സമസ്തിപൂര്‍-ഖഗേറിയ, ഭാഗല്പൂര്-ശിവനാരായണ്‍പൂര്‍ സെക്ഷനിലെ വൈദ്യുതീകരണ പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications