കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്; ബിജെപിയില്‍ നിന്നും ഒഴിഞ്ഞുമാറി വരുണ്‍ ഗാന്ധി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന കരുതപ്പെട്ടിരുന്ന ബി.ജെ.പി എംപി വരുണ്‍ ഗാന്ധി സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ സീറ്റുകളില്‍ പോലും പ്രചാരണത്തിനെത്താതെ ഒഴിഞ്ഞുമാറുന്നു. സംസ്ഥാന ദേശീയ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വരുണ്‍ ഗാന്ധിയുടെ നിലപാടെന്നാണ് സൂചന.

വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തി വരുണ്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. വരുണ്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്കൂകൂട്ടലുകള്‍ ഇതോടെ തെറ്റി.

varungandhi

വരുണ്‍ പ്രതിനിധാനം ചെയ്യുന്ന സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ചു സീറ്റിലും ഈ മാസം 27 നാണ് വോട്ടെടുപ്പ്. എന്നാല്‍, നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ പോലും വരുണ്‍ ഗാന്ധിയെത്തിയില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രചാരണത്തിനെത്തിയിട്ടും വരുണ്‍ ഗാന്ധി അവിടെയെത്തിയില്ല.

രോഹിത് വെമൂലയെ അനുകൂലിച്ചും വിജയ് മല്യ രാജ്യവിട്ടുപോയതിനെക്കുറിച്ചുമെല്ലാം വരുണ്‍ഗാന്ധി കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു. നേരത്തെ വരുണ്‍ ഗാന്ധിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പാര്‍ട്ടിക്കകത്തുള്ളവരാണെന്ന് ആക്ഷേപമുണ്ടായിരുന്നു. വരുണ്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാതിരിക്കാനായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് വരുണ്‍ ഗാന്ധി പാര്‍ട്ടിനേതൃത്വത്തോട് ഉടക്കിലായതെന്നാണ് റി്‌പ്പോര്‍ട്ട്.

English summary
Assembly elections: Murmurs in BJP as Varun Gandhi skips Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X