ബിജെപിയ്ക്ക് ശരിക്കും ജനപ്രീതി നഷ്ടപ്പെട്ടു!!! ഒടുവില്‍ രജനികാന്ത് അത് പറഞ്ഞു
Recommended Video

ചെന്നൈ: ബിജെപി എന്നത് അപകടകരമായ ഒരു പാര്‍ട്ടിയാണെന്നായിരുന്നു മുമ്പ് രജനികാന്ത് പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തുകയും ചെയ്തിരുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു അന്ന് അദ്ദേഹം അതിന് നല്‍കിയ വിശദീകരണം.
എന്നാല്‍ ഇപ്പോള്‍ രജനികാന്ത് ശരിക്കും ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ജനപ്രീതി നഷ്ടമായിരിക്കുന്നു എന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് എന്നാണ് രജനികാന്ത് പറഞ്ഞത്.

ചെന്നൈ വിമാനത്താവളത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് രജനികാന്ത്.
നവംബര്‍ 12 ന് ആയിരുന്നു രജനികാന്തിന്റെ വിവാദ പ്രതികരണം. എന്നാല്‍ അടുത്ത ദിവസം തന്നെ അദ്ദേഹം അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
തമിഴകത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും ആയിട്ടില്ല. പുതിയ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ ബിജെപിയ്ക്ക് അനുകൂലമാകുമോ എന്ന രീതിയിലും തമിഴകത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications