കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡിലും ബിജെപി മുന്നേറുന്നു

Google Oneindia Malayalam News

കെജ്രിവാളിന്റെ വിജയം 10309 വോട്ടിന്

3.37: മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ തോല്‍പ്പിച്ചത് 10309 വോട്ടിന്. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവന്നു. ദില്ലിയില്‍ തൂക്കുമന്ത്രിസഭ വരാന്‍ സാധ്യത. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അധികാരം ഉറപ്പിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വിയിലേക്ക്.

ഛത്തീസ്ഗഡിലും ബിജെപി മുന്നേറുന്നു

2.23: ഛത്തീസ്ഗഡിലും ബിജെപി ഭരണത്തിലെത്താന്‍ സാധ്യത. തുടക്കത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന സംസ്ഥാനത്ത് ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 45 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. കോണ്‍ഗ്രസ് 37 സീറ്റില്‍ മുന്നിലാണ്..

Bjp Workers

തോല്‍വി സമ്മതിക്കുന്നു: ഷീലാ ദീക്ഷിത്

1.25: ദില്ലി: ജനങ്ങളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സ്വീകരിക്കുന്നതായി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്.

ഷീലാ ദീക്ഷിത് രാജിവെച്ചു

12.01: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവെച്ചു.

കെജ്രിവാള്‍ വിജയിച്ചു

11.25: മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ അരവിന്ദ് കെജ്രിവാളിനു ജയം. 5340 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

നാലിടത്തും ബിജെപി

11.05: വോട്ടെണ്ണല്‍ നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി ലീഡ് തുടരുന്നു. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി കൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഒറ്റ സംഖ്യയിലേക്ക് ഒതുങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഛത്തീസ്ഗഡിലാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചത്.

ഷീലാ ദീക്ഷിത് 7000 വോട്ടിനു പിന്നില്‍

10.46: ഷീലാ ദീക്ഷിതിനെതിരേ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമായ ലീഡിലേക്ക് കുതിക്കുന്നു. ഏഴായിരം വോട്ടിനാണ് കെജ്രിവാള്‍ മുന്നില്‍..

ദില്ലിയും ബിജെപിക്കൊപ്പം

10.30 ദില്ലിയില്‍ ബിജെപി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. കേവലഭൂരിപക്ഷത്തിനുവേണ്ട 36 സീറ്റു ലഭിക്കാന്‍ ബിജെപിക്ക് നാലു സീറ്റിലെ ഭൂരിപക്ഷം കൂടി മതി. 32 സീറ്റുകളില്‍ ബിജെപി വിജയം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു..

അരവിന്ദ് കെജ്രിവാള്‍ മുന്നില്‍

9.52: ദില്ലിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ലീഡ് നേടി. ദില്ലിയില്‍ ബിജെപിയാണ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നത്. എഎപി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി..

രാജസ്ഥാനിന്‍ ബിജെപി, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്

9.35: രാജസ്ഥാനിലെ 89 സീറ്റില്‍ ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് 26 സീറ്റില്‍ ലീഡ് തുടരുന്നു. ഛത്തീസ്ഗഡിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. 38 സീറ്റില്‍ ബിജെപിയും 37 സീറ്റില്‍ കോണ്‍ഗ്രസും മുന്നേറുന്നു.

Kejriwal

മധ്യപ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

9.34 മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി കുതിക്കുകയാണ്. 127 മണ്ഡലങ്ങളില്‍ പാര്‍ട്ടി ലീഡ് നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 55 മണ്ഡലങ്ങളില്‍ മുന്നേറുന്നു.

ദില്ലിയില്‍ ആം ആദ്മി രണ്ടാം സ്ഥാനത്ത്

9.21: അഭിപ്രായ സര്‍വെകള്‍ ശരിവെയ്ക്കും വിധം ആം ആദ്മി പാര്‍ട്ടി മുന്നേറ്റം തുടരുന്നു. ദില്ലിയില്‍ 26 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ ആം ആദ്മി പാര്‍ട്ടി 19 സീറ്റുകളില്‍ ലീഡ് നേടി. കോണ്‍ഗ്രസ് ഒമ്പത് മണ്ഡലങ്ങളില്‍ മുന്നിലാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. പ്രാഥമിക സൂചനകളനുസരിച്ച് ബിജെപി വ്യക്തമായ ലീഡുമായി മുന്നേറുകയാണ്.

ദില്ലിയില്‍ അഞ്ചു മണ്ഡലങ്ങളില്‍ ബിജെപിയും നാലുമണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും മുന്നിലാണ്. മധ്യപ്രദേശില്‍ ബിജെപി 38 സീറ്റുകളില്‍ മുന്നേറുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 17 മണ്ഡലത്തില്‍ മുന്നിലാണ്.

Election Result

രാജസ്ഥാനില്‍ ബിജെപിക്ക് 16 മണ്ഡലത്തില്‍ ലീഡുണ്ട്. അതേ സമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എട്ടു സിറ്റുകളിലെ മുന്നേറ്റവുമായി ബിജെപി തൊട്ടുപിന്നിലുണ്ട്.

English summary
Assembly poll results in 4 states, counting started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X