Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്കം രണ്ടാം ഘട്ടം: ഉത്തരാഖണ്ഡിൽ പോളിംഗ് 59 ശതമാനം, യുപിയിൽ 75 കടന്നു

Feb 14, 2022, 7:59 pm IST

യുപി ആറാം ഘട്ട തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് താര പ്രചാരകരിൽ സോണിയ ഗാന്ധി ഇല്ല
Feb 14, 2022, 7:13 pm IST

ഏറ്റവും അവസാനം പുറത്തുവന്ന പോളിംഗ് ശതമാനം ഗോവ: 75.29% , യുപി: 60.50%, ഉത്തരാഖണ്ഡ്: 59.37%
Feb 14, 2022, 6:58 pm IST

ഉത്തരാഖണ്ഡിലെ കാപ്‌കോട്ട് അസംബ്ലി മണ്ഡലത്തിൽ 100 ​​വയസുള്ള വോട്ടർ നാരായൺ സിംഗ് കപ്‌കോട്ടി വോട്ട് രേഖപ്പെടുത്തി
Feb 14, 2022, 6:53 pm IST

ഉത്തർപ്രദേശിൽ 5.00 മണി വരെ 75.29% വോട്ടിംഗ് രേഖപ്പെടുത്തി
Feb 14, 2022, 6:40 pm IST

വൈകിട്ട് 5 മണി വരെ 59 ശതമാനത്തിലധികം പോളിംഗ് ഉത്തരാഖണ്ഡിൽ രേഖപ്പെടുത്തി
Feb 14, 2022, 6:36 pm IST

ദില്ലിയിലെ ഒരു കുടുംബം പഞ്ചാബില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുകയാണെന്ന് പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Feb 14, 2022, 6:29 pm IST

പഞ്ചാബില്‍ എന്‍ഡിഎയ്ക്ക് ഒരു അവസരം തന്നാല്‍ പുതിയൊരു പഞ്ചാബിനെ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Feb 14, 2022, 6:20 pm IST
ഉത്തർ പ്രദേശ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വോട്ട് രേഖപ്പെടുത്തി
Feb 14, 2022, 6:04 pm IST

പഞ്ചാബിലെ യുവാക്കളെ മയക്കുമരുന്നിൽ നിന്ന് രക്ഷിക്കണമെന്ന് ജലന്ധർ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു
Feb 14, 2022, 5:55 pm IST

കോൺഗ്രസ് സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയാണെന്ന് പ്രധാനമന്ത്രി മോദി
Feb 14, 2022, 5:48 pm IST

ഉത്തർപ്രദേശിൽ 5.00 മണി വരെ 75.29% പോളിങ് രേഖപ്പെടുത്തി
Feb 14, 2022, 5:09 pm IST
പഞ്ചാബ്

കോൺഗ്രസ് പരസ്പരം പോരടിക്കുന്നുവെന്ന് ജലന്ധർ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു
Feb 14, 2022, 4:46 pm IST
പഞ്ചാബ്

എൻഡിഎ ക്രമസമാധാനം തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി ജലന്ധറിൽ റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
Feb 14, 2022, 4:33 pm IST

പോളിങ് ശതമാനം മൂന്ന് മണിവരെ
Feb 14, 2022, 4:15 pm IST

ഉത്തർപ്രദേശിൽ ബിജെപി പരാജയഭീതിയിലാണ്. അതിനാലാണ് വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തുന്നത്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യോഗി ആദിത്യനാഥ് ആത്‍മപരിശോധന നടത്തണം. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ബിജെപിയുടെ കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കാൻ ശ്രമിച്ചവരെ രാജ്യം ഇപ്പോഴും മറന്നിട്ടില്ല. ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങളെ നിരന്തരംവേട്ടയാടുകയാണ്. ലൗ ജിഹാദിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുകയാണ്. രാജ്യത്തെ മികച്ച സംസ്ഥാനമായി കേന്ദ്രസർക്കാർ തന്നെ തിരഞ്ഞെടുത്ത കേരളവുമായി ഉത്തർപ്രദേശിനെ താരതമ്യം ചെയ്യാനുള്ള അവകാശം യോഗി ആദിത്യനാഥിന് ഇല്ല. - സീതാറാം യച്ചൂരി
Feb 14, 2022, 3:43 pm IST
ഉത്തർ പ്രദേശ്

ബിജെപി 2 തവണ അധികാരത്തിലിരുന്നിട്ടും കോൺഗ്രസിനെ ഇടയ്ക്ക് കൊണ്ടുവരാതെ അവർക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. കോൺഗ്രസിനെ ആർക്കും അവസാനിപ്പിക്കാനാകില്ല. കോൺഗ്രസ് ഉള്ളതിനാൽ രാജ്യത്തിന് ഭരണഘടനാ സ്വാതന്ത്ര്യമുണ്ട്. പ്രധാനമന്ത്രി മോദിയോ യുപി മുഖ്യമന്ത്രി യോഗിയോ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Feb 14, 2022, 3:08 pm IST
ഉത്തർ പ്രദേശ്

മെയിന്‍പൂരില്‍ യോഗി ആദിത്യനാഥ് സംസാരിക്കുന്നു
Feb 14, 2022, 2:57 pm IST

അസം ഖാൻ ജയിലിൽ നിന്ന് പുറത്തുവരുന്നത് അഖിലേഷിന് പോലും ഇഷ്ടമല്ല, കാരണം അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണിയാകും. അസം ഖാനോ മറ്റാരെങ്കിലുമോ ബന്ധപ്പെട്ട കേസുകളായാലും സംസ്ഥാന സർക്കാരിന് ഈ കേസുകളുമായി ഒരു ബന്ധവുമില്ല. ജാമ്യം അനുവദിക്കുന്നത് കോടതിയാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Feb 14, 2022, 2:41 pm IST
ഉത്തർ പ്രദേശ്

കർഷക പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് പാർലമെന്റിൽ 2 മിനിറ്റ് മൗനം ആചരിക്കാൻ പോലും തയ്യാറായില്ലെന്ന് രാഹുല്‍ ഗാന്ധി
Feb 14, 2022, 2:32 pm IST
പഞ്ചാബ്

പഞ്ചാബിലെ ഹോഷിപൂരില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു
Feb 14, 2022, 2:09 pm IST

ജാൻസിയിൽ പ്രതിരോധ ഇടനാഴി പദ്ധതിക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. ഇവിടെ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങൾ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാൻ നമ്മളെ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു
Feb 14, 2022, 1:54 pm IST

സംസ്ഥാനത്തിനും രാജ്യത്തിനും നന്മ ചെയ്യാൻ പരിവാർവാദി പാർട്ടികൾക്ക് കഴിയില്ല. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി ഇപ്പോൾ രാഹുൽ ഗാന്ധി, ഇവർക്ക് ആർക്കെങ്കിലും യുപിയിലെ പൊതുജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുമോ?: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഝാൻസിയിലെ മൗറാണിപൂരിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു
Feb 14, 2022, 1:48 pm IST

അവർക്ക് സാധിച്ചിരുന്നെങ്കില്‍, യുപിയിലെ കാൺപൂരിനെ അവർ ഒരു 'മാഫിയാഗഞ്ച്' മൊഹല്ലയാക്കുമായിരുന്നു. ഇപ്പോൾ അവരുടെ 'മാഫിയാഗിരി' അവസാന ശ്വാസത്തോട് അടുക്കുകയാണ്. ഈ മാഫിയകൾക്ക് വീണ്ടും അധികാരം നൽകാനാണ് ഇപ്പോള്‍ ചിലർ ആഗ്രഹിക്കുന്നത് . അതില്‍ നിന്നും യുപിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു
Feb 14, 2022, 1:32 pm IST
ഉത്തർ പ്രദേശ്

പോളിങ് പുരോഗമിക്കുന്നു
Feb 14, 2022, 1:26 pm IST
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി വോട്ട് രേഖപ്പെടുത്തുന്നു
Feb 14, 2022, 1:17 pm IST
ഉത്തർ പ്രദേശ്

2017-ന് മുമ്പ് യുപിയിൽ എല്ലാ ദിവസവും റേഷൻ അഴിമതി നടന്നിരുന്നു. ലക്ഷക്കണക്കിന് വ്യാജ റേഷൻ കാർഡുകളാണ് ഇവർ ഉണ്ടാക്കിയത്. ഇരട്ട എഞ്ചിൻ സർക്കാർ ഈ വ്യാജ റേഷൻ കാർഡ് പദ്ധതി അവസാനിപ്പിച്ചു. ഇന്ന്, യുപിയിലെ കോടിക്കണക്കിന് പൊതുജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. എന്റെ പാവപ്പെട്ട സഹോദരിമാരുടെ അടുപ്പുകൾ അതിലൂടെ പുകയുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു
Feb 14, 2022, 1:07 pm IST
ഉത്തർ പ്രദേശ്

ഉത്തർപ്രദേശിലെ ബിജെപി ഭരണത്തിൽ മുസ്ലീം പെൺകുട്ടികൾ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ഇപ്പോൾ നിരവധി മുസ്ലീം പെൺകുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്നുവെന്നും കാൺപൂർ ദേഹയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു
Feb 14, 2022, 12:40 pm IST
ഉത്തർ പ്രദേശ്

ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് വോട്ട് രേഖപ്പെടുത്തി
Feb 14, 2022, 12:27 pm IST
ഗോവ

മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ വോട്ട് രേഖപ്പെടുത്തി. പനാജിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ഉത്പൽ മത്സരിക്കുന്നത്
Feb 14, 2022, 12:19 pm IST

11 മണി വരെ മൂന്ന് ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പോളിംഗ് ശതമാനം
READ MORE

ദില്ലി: ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കുമ്പോള്‍ ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് വേദിയാകും. ഉത്തര്‍ പ്രദേശില്‍ 55 മണ്ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 586 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 70 അംഗങ്ങളുള്ള ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് 632 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 40 അംഗങ്ങളുള്ള ഗോവ നിയമസഭയിലേക്ക് 301 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. കൊവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്. തത്സമയ വിവരങ്ങള്‍ അറിയാം..

india
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+