നിയമസഭാ തിരഞ്ഞെടുപ്പ്: അസമിൽ 82% പോളിംഗ്, തൊട്ടുപിന്നിൽ ബംഗാളും പുതുച്ചേരിയും
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചു. വൈകിട്ട് 7 മണി വരെ അസമിൽ 82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ 70% പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ.
മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന അസമിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 82.15 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ 78.03 ശതമാനവും മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടത്തിൽ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 475 നിയമസഭാ മണ്ഡലങ്ങളിലായി 1,53,538 പോളിംഗ് സ്റ്റേഷനുകളിലാണ് പോളിംഗ് സമാധാനപരമായി നടന്നന്നിട്ടുള്ളത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യഥാക്രമം 67.96 ശതമാനവും 62.41 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, വോട്ടർമാരുടെ എണ്ണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ പ്രസ്താവന ഇറക്കിയതോടെ ഈ കണക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
വൈകുന്നേരം 6.35 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച്, അസമിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 80 ശതമാനത്തിലധികമാണ് പോളിംഗ് ശതമാനം. പുതുച്ചേരി, പശ്ചിമ ബംഗാൾ കേരളം, തമിഴ്‌നാട് എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്. വൈകുന്നേരം 6.30 ന് അസമിൽ 80.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 78.03 ശതമാനം പേർ പുതുച്ചേരിയിൽ വോട്ട് രേഖപ്പെടുത്തി.
പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ ഔറംഗാബാദിൽ തൃണമൂൽ സ്ഥാനാർത്ഥിയായ സുജാത മണ്ഡലിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. സംഘർഷമുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡയമണ്ട് ഹാർബറിൽ വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന തരത്തിലും പരാതിയും ഉയർന്നിട്ടുണ്ട്. തൃണമൂൽ നേതാവ് ഗൌതം ഘോഷിന്റെ വസതിയിൽ നിന്ന് മൂന്ന് ഇവിഎം മെഷീനുകൾ നാല് വിപാറ്റ് മെഷീനുകളും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications