Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ 'പുണ്യസ്ഥലം', ആര്‍ത്തവം പോലെ വൃത്തികെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്; അരുണാചല്‍ ബിജെപി എംഎല്‍എ

ഇറ്റാനഗര്‍: നിയമസഭയില്‍ ആര്‍ത്തവത്തെ കുറിച്ച് ചര്‍ച്ച ചെയ്യരുതെന്ന് അരുണാചല്‍ പ്രദേശിലെ ബി ജെ പി എം എല്‍ എ. നിയമസഭ 'പുണ്യസ്ഥലം' ആണെന്നും ആര്‍ത്തവത്തെ കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നും ലോകം ടസ്സാര്‍ എം എല്‍ എ പറഞ്ഞു. കുരുംഗ് കുമെ ജില്ലയിലെ കോലോറി യാംഗ് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ലോകം ടസ്സാര്‍. സംസ്ഥാനത്ത് 2017 ലെ ആര്‍ത്തവ ആനുകൂല്യ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കത്ത് സംസാരിക്കവേയാണ് ലോകം ടസ്സാറിന്റെ വിവാദ പരാമര്‍ശം.

ആര്‍ത്തവം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കേണ്ടത് വനിതാ കമ്മിഷന്റെ പ്രാഥമിക ജോലിയാണെന്നും ലോകം ടാസര്‍ പറഞ്ഞു. ഇതിന് പുറമെ, നിഷി ഗോത്രത്തില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മാറി നില്‍ക്കാറുണ്ടെന്നും ബി ജെ പി എം എല്‍ എ കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവം ഒരു വൃത്തികെട്ട കാര്യം ആണ്, അത് അസംബ്ലി പോലുള്ള ഒരു വിശുദ്ധ സ്ഥലത്ത് ചര്‍ച്ച ചെയ്യേണ്ടതില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

1

എന്നിരുന്നാലും, സ്‌കൂളിലും കോളേജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക്, ആര്‍ത്തവം അവരുടെ ഹാജര്‍ നിലയെ ബാധിക്കുന്നു, വീട്ടിലെ സ്ത്രീകള്‍ക്ക് ഇത് കുഴപ്പമില്ല. വനിതാ കമ്മീഷന്‍ കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഹാജരാക്കണം. ഞങ്ങളുടെ നിഷി ഗോത്രത്തില്‍, സ്ത്രീകള്‍ അവരുടെ വീട്ടില്‍ നിന്ന് ഉറങ്ങുകയും അവരുടെ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ നിന്ന് മാറി നില്‍ക്കുകയും നിയന്ത്രണങ്ങള്‍ക്ക് വിധേയരാകുകയും വേണം, ''ലോകം തസാര്‍ പറഞ്ഞു. ആര്‍ത്തവം സംബന്ധിച്ച വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ലെകാങ് എം എല്‍ എ ജുമ്മും ഏറ്റെ ദിയോരിയും രംഗത്തെത്തി.

2

വനിതാ കമ്മീഷനുമായാണ് ആര്‍ത്തവ സംബന്ധിയായ കാര്യങ്ങള്‍ സംസാരിക്കേണ്ടതെന്നും അതനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് അരുണാചല്‍ പ്രദേശ് വനിതാ ശിശു വികസന മന്ത്രി അലോ ലിബാംഗ് മാര്‍ച്ച് 11 ന് നിയമസഭയില്‍ പറഞ്ഞു.

3

കോണ്‍ഗ്രസ് നിയമസഭാംഗം നിനോംഗ് എറിംഗ് നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ അംഗ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോഗ്യ - വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് തന്റെ വകുപ്പ് അരുണാചല്‍ പ്രദേശ് സംസ്ഥാന വനിതാ കമ്മീഷനുമായും മറ്റ് സംഘടനകളുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും അലോ ലിബാംഗ് പറഞ്ഞു. തീരുമാനമുണ്ടാകുന്നതിന് മുമ്പ് വനിതാ നിയമസഭാംഗങ്ങളോടും കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും ബിഹാറും സ്ത്രീകള്‍ക്ക് വേണ്ടി ഇത്തരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിനോംഗ് എറിംഗ് തന്റെ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
    ‘Party could be looking at Congress-mukt Bharat’ says Manish Tewari
    4

    ''ആര്‍ത്തവ സമയത്ത്, പ്രത്യേകിച്ച് ആദ്യ ദിവസം സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നത് വളരെ അരോചകമാണ്. അവര്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചാല്‍, അവര്‍ക്ക് കൂടുതല്‍ അര്‍പ്പണബോധത്തോടെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയും,' അവധി അനുവദിക്കുന്നത് ശമ്പളത്തോടെയായിരിക്കണം. നിനോംഗ് എറിംഗ് ചൂണ്ടിക്കാട്ടി. ഇറ്റാനഗറിലെ പാസിഘട്ട് വെസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയായ നിനോംഗ് എറിംഗ് കഴിഞ്ഞ മാര്‍ച്ച് 11 നാണ് അരുണാചല്‍ പ്രദേശ് നിയമസഭയില്‍ പ്രസ്തുത ബില്‍ സ്വകാര്യ അംഗ പ്രമേയമായി അവതരിപ്പിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+