Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ നിയമസഭ സമ്മേളനത്തിന് തുടക്കം: ബഹിഷ്കരിച്ച് കുക്കി-സോമി എംഎല്‍എമാർ

ഇംഫാല്‍: മണിപ്പൂരില്‍ നിയമസഭ സമ്മേളനത്തിന് തുടക്കം. നൂറുകണക്കിന് ആളുകളുടെ കൊലപാതകങ്ങള്‍ക്ക് ഇടയാക്കിയ കലാപത്തിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് നടക്കാന്‍ പോവുന്നത്. നാലു മാസത്തോളമായി തുടരുന്ന അക്രമം ചർച്ച ചെയ്യുക എന്നുള്ളതാണാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ബജറ്റ് സമ്മേളനത്തിനായിട്ടാണ് മണിപ്പൂർ നിയമസഭ അവസാനമായി ചേർന്നത്. അതേസമയം, കുക്കി എംഎല്‍എമാർ നിയമസഭ സമ്മേളനം ബഹിഷ്കരിക്കും.

മെയ് 3 ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം കാരണമാണ് മൺസൂൺ സമ്മേളനം വൈകിയത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഈ ഏകദിന നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് മണിപ്പൂർ സ്പീക്കർ തോക്ചോം സത്യബ്രത സിംഗ് പറഞ്ഞു. നിയമസഭയുടെ ഇന്നത്തെ കണക്കനുസരിച്ച് ചോദ്യോത്തര വേളയോ സ്വകാര്യ പ്രമേയമോ ഉണ്ടാകില്ല.

manipur-

കുക്കി-സോമി ആദിവാസി സംഘടനകൾ ഏകദിന സമ്മേളനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് സമുദായത്തിൽ നിന്നുള്ള 10 എം എൽ എമാർ സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. അസംബ്ലി സ്ഥിതി ചെയ്യുന്ന മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ താഴ്‌വരയിലേക്ക് നിയമസഭാംഗങ്ങൾ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണ് കുക്കി-സോമി സംഘടനകള്‍ പറയുന്നത്. എന്നാല്‍ നാഗാ എം എൽ എമാർ യോഗത്തിൽ പങ്കെടുത്തേക്കും.

നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ കുക്കി-സോമി സൊസൈറ്റി ഗവർണറോട് അഭ്യർത്ഥിച്ചെങ്കിലും ഇന്ന് തന്നെ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
"പ്രത്യേക ഭരണം ഉണ്ടാകില്ല, സർക്കാരിന് ഈ നിലപാടിൽ വ്യക്തതയുണ്ട്." എന്നാണ് മണിപ്പൂർ മന്ത്രി സപം രഞ്ജൻ സിംഗ് വ്യക്തമാക്കി. നിലവിലുള്ള വംശീയ പ്രതിസന്ധിയെക്കുറിച്ചുള്ള ചില പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചേക്കുമെന്ന് സംസ്ഥാന ബിജെപി വൃത്തങ്ങളും സൂചിപ്പിച്ചു. നേരെമറിച്ച്, നിയമസഭ അംഗീകരിച്ച ഒരു പ്രമേയവും കുക്കി പ്രദേശങ്ങളിൽ ബാധകമല്ലെന്ന് ആദിവാസി സംഘടനകളും അറിയിച്ചിട്ടുണ്ട്. ഈ ഏകദിന സമ്മേളനം പൊതുതാൽപര്യ പ്രകാരമല്ലെന്ന് കോൺഗ്രസും പറഞ്ഞു.

നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്നത് മെയ്തേയ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രധാന ആവശ്യമായിരുന്നു. ഭരണഘടനയുടെ 174-ാം അനുച്ഛേദം അനുസരിച്ച് നിയമസഭാ സമ്മേളനം അതിന്റെ അവസാന സിറ്റിംഗ് കഴിഞ്ഞ് ആറുമാസത്തിനകം വിളിച്ചുകൂട്ടണമെന്ന നിയമപരമായ വെല്ലുവിളിയും സർക്കാറിന് മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മാസം ഓഗസ്റ്റ് 21-നകം സമ്മേളനം നടത്താൻ സർക്കാർ ശുപാർശ ചെയ്തിരുന്നുവെങ്കിലും രാജ്ഭവനിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് ഇത് ഓഗസ്റ്റ് 29 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര വടക്കുകിഴക്കൻ മേഖലാ വികസന സഹമന്ത്രി ബി എൽ വർമ തിങ്കളാഴ്ച പറഞ്ഞു. അതിനിടെ, രണ്ട് ദിവസം മുമ്പ് സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ജനക്കൂട്ടം ഉപേക്ഷിക്കപ്പെട്ട മൂന്ന് വീടുകൾക്ക് തീയിട്ടു. ഞായറാഴ്ച പുലർച്ചെ, ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്ന് അജ്ഞാതർ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു.

മണിപ്പൂരിൽ കുക്കി ഗോത്രക്കാരും മെയ്തേയികളും തമ്മിലുള്ള കലാപത്തില്‍ കുറഞ്ഞത് 170 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+