കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്ഫഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം; പരീക്ഷണം നിര്‍ത്തി; തിരിച്ചടി

Google Oneindia Malayalam News

ലണ്ടന്‍: ഓക്‌സ്‌ഫെഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനേക അറിയിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരു അജ്ഞാത രോഗം കണ്ടെത്തിയതോടെയാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ലോകം പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ഒാക്‌സ്‌ഫെഡ് വ്ാക്‌സിന്‍.

Recommended Video

cmsvideo
മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam

ഓക്‌സെഫെഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിച്ച കമ്പനി മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം പരീക്ഷണം നിര്‍ത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അസ്ട്രസെനേകയുടെ പ്രതികരണം. പരീക്ഷണ ഘട്ടത്തില്‍ വാക്‌സിന്‍ നിര്‍ത്തിവെക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണ്. രോഗം പഠിച്ച ശേഷം പരീക്ഷണം തുടരുമെന്നും അസ്ട്രസേനക വ്യക്തമാക്കി. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ സുരക്ഷ പ്രധാനമെന്നും കമ്പനി പ്രതികരിച്ചു.

corona vaccine

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.പരീക്ഷണം നിര്‍ത്തിയതിന് പിന്നാലെ അസ്ട്രകസെനേകയുടെ ഓഹരികളിലും വന്‍ ഇടിവുണ്ടായി.കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ ആദ്യം എത്തുക ഒക്‌സ്ഫഡ് വാക്‌സിന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ അതില്‍ മാറ്റമുണ്ടാകുമോയെന്നത് വ്യക്തമല്ല.

യുകെയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയവരില്‍ 28 ദിവസത്തിനുള്ളില്‍ ആന്റി ബോഡി ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ മെഗാ യുപിഎ ഒരുങ്ങുന്നു, രാജ്യസഭാ ഉപാധ്യക്ഷ പദവി ഡിഎംകെയ്ക്ക്, ഒരൊറ്റ വെല്ലുവിളി!!കോണ്‍ഗ്രസിന്റെ മെഗാ യുപിഎ ഒരുങ്ങുന്നു, രാജ്യസഭാ ഉപാധ്യക്ഷ പദവി ഡിഎംകെയ്ക്ക്, ഒരൊറ്റ വെല്ലുവിളി!!

കോണ്‍ഗ്രസില്‍ തരൂരിനെ വെട്ടി രാഹുല്‍, പുതിയ നിയമനത്തിലില്ല, നയരൂപീകരണത്തിലുമില്ല, കത്തില്‍ കലിപ്പ്!!കോണ്‍ഗ്രസില്‍ തരൂരിനെ വെട്ടി രാഹുല്‍, പുതിയ നിയമനത്തിലില്ല, നയരൂപീകരണത്തിലുമില്ല, കത്തില്‍ കലിപ്പ്!!

രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!

English summary
AstraZeneca Pauses Oxford Coronavirus Vaccine Trial due to find illness in Volunteer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X