ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ രണ്ടാമത്തെ പ്രവചനം..അതും സത്യം..!!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണം പ്രവചിച്ചുവെന്നവകാശപ്പെട്ട് രംഗത്ത് വന്ന വേണു സ്വാമിയെന്ന ജ്യോതിഷിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വരുമെന്നും മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്നാണ് ഇയാളുടെ രണ്ടാമത്തെ പ്രവചനം.

ലൗ ജിഹാദിനെ നേരിടാന്‍ എന്ന പേരില്‍ സംഘികളുടെ രഹസ്യഗ്രൂപ്പ്..സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത്..

മഞ്ജു വാര്യരല്ല..മഞ്ജുലുദ്ദീന്‍..!!ആമിയില്‍ മാധവിക്കുട്ടിയാവുന്ന മഞ്ജു വാര്യർക്കെതിരെ സംഘി ആക്രമണം !

ജയലളിതയുടെ സ്വത്തുക്കള്‍ ശശികല കൈക്കലാക്കി; രഹസ്യനീക്കങ്ങളുടെ ചുരുളഴിയുന്നു, രേഖകള്‍ പുറത്ത്

പ്രവചനം വൈറലാകുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടേത് മാത്രമല്ല ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടേയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് ജ്യോതിഷി വേണു സ്വാമി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ രണ്ടാമത്തെ പ്രവചനമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ജയലളിതയുടെ മരണം

2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനും ഇടയില്‍ ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് അപകടം സംഭവിക്കുമെന്നായിരുന്നത്രേ വേണു സ്വാമി പ്രവചിച്ചിരുന്നത്. 2016 ഡിസംബര്‍ 5നായിരുന്നു ജയലളിതയുടെ മരണം.

തമിഴ്നാട്ടിലെ പ്രതിസന്ധി

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഈ ജ്യോതിഷി പ്രവചിച്ചിരുന്നതായി അവകാശപ്പെടുന്നു. ജയലളിതയുടെ മരണശേഷം രണ്ടാഴ്ചകളോളമായി തമിഴ്‌നാട്ടില്‍ രൂക്ഷമായ അനിശ്ചിതാവസ്ഥയാണ് നിലനിന്നത്.

സ്ഥാനമൊഴിയേണ്ടി വരും

ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്ന ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രവചനം വൈറലാവുകയാണ്.

പനീർശെൽവത്തിന്റെ വിധി

തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിന് സ്ഥാനം നഷ്ടപ്പെട്ടു. മാത്രമല്ല പുതിയതായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുന്ന എടപ്പാടി പളനിസ്വാമി ശശികല വിഭാഗത്തിന്റെ വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രമാണ്.

പനീർശെൽവത്തിന്റെ എതിർനീക്കം

ജയലളിതയുടെ മരണശേഷം പനീര്‍ശെല്‍വമായിരുന്നു കാവല്‍ മുഖ്യമന്ത്രി. എന്നാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രിയാവുന്നതിന് വേണ്ടി പനീര്‍ശെല്‍വത്തെക്കൊണ്ട് രാജിവെയ്പ്പിക്കുകയായിരുന്നു. തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന ആരോപണവുമായി പനീര്‍ശെല്‍വം രംഗത്ത് വന്നതോടെ സംസ്ഥാനത്ത് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

ശശികല ജയിലിലേക്ക്

എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതോടെ അവരുടെ മുഖ്യമന്ത്രി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.ജയിലില്‍ പോകുന്നതിന് മുന്‍പ് ഭരണം തങ്ങളുടെ പക്ഷത്തിനാണ് എന്നുറപ്പാക്കുന്നതിനുളള കരുക്കള്‍ നീക്കിയിട്ടാണ് ശശികല പോയത്.

മന്നാർഗുഡി മാഫിയ ഭരിക്കും

തന്റെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ ശശികല നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ജയലളിതയ്ക്ക് പനീർശെൽവം എങ്ങനായിരുന്നോ അതാണ് ശശികലയ്ക്ക് പളനിസ്വാമി. മുഖ്യമന്ത്രിക്കസേരയിൽ പളനിസ്വാമി ആണെങ്കിലും ഭരണം നടത്തുക മന്നാർഗുഡി മാഫിയ ആയിരിക്കും

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ജ്യോതിഷിയുടെ പ്രവചനം.

English summary
An astrologers prediction is going viral, who has predicted the fate of Jayalalithaa.
Please Wait while comments are loading...