സ്മൃതി ഇറാനി പ്രസിഡന്റാകുമെന്ന് ജ്യോത്സ്യന്റെ പ്രവചനം
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ജ്യോതിഷത്തിലും ഒരു കൈ നോക്കി. ഭാവി കാര്യത്തില്‍ തനിക്കൊരു ഉറപ്പു വരാന്‍ വേണ്ടിയാണോ അതോ ഭയന്നാണോ സ്മൃതി ജ്യോത്സ്യന്റെ അടുത്ത് എത്തിയതെന്ന് അറിയില്ല. എന്തായാലും പുള്ളിക്കാരിക്ക് വിവാദം ഒഴിഞ്ഞിട്ടു നേരമില്ല.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറാനി പ്രസിഡന്റാകുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. എന്തായാലും പോയതു വെറുതെ ആയില്ല. ആശ്വാസമാര്‍ന്ന മുഖവുമായാണ് സ്മൃതി തിരികെ വന്നത്. രാജസ്ഥാന്‍ സന്ദര്‍ശന വേളയിലാണ് സ്മൃതി ഇറാനി ജ്യോത്സ്യന്‍ നാതുലാല്‍ജിയെ കണ്ടെത്ത്. സ്മൃതി ഇറാനി മന്ത്രിയാകുമെന്ന് ഇതിന് മുന്‍പും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് പ്രതിഭാ പട്ടീല്‍, അമര്‍സിംഗ് എന്നിവരൊക്കെ നാതുലാല്‍ജിയുടെ സ്ഥിരം സന്ദര്‍ശകരാണ്. രാഷ്ട്രീയ നേതാക്കന്‍മാരെല്ലാം ജീവനെ ഭയന്നാണോ പുണ്യസ്ഥലങ്ങളിലും ജ്യോത്സ്യത്തിലും എല്ലാം തിരിഞ്ഞിരിക്കുന്നത് എന്നറിയില്ല.

രാജസ്ഥാനിലെ കാറോയി ഗ്രാമത്തിലുള്ള ജ്യോത്സ്യനാണ് നാതുലാല്‍ജി. 80 വയസ്സുകാരനാണ് ഇദ്ദേഹം. ഭര്‍ത്താവ് സുബിന്‍ ഇറാനിയ്‌ക്കൊപ്പമാണ് സ്മൃതി നാതുലാല്‍ജിയെ കാണാന്‍ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ഇറാനി കേന്ദ്ര മന്ത്രിയാകുമെന്ന് ഈ ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നു. മന്ത്രി ആയതോടെ ജ്യോത്സ്യത്തിലുള്ള വിശ്വാസവും കൂടിയിരിക്കാം. അല്ലെങ്കില്‍ ഈ രോഗം പണ്ടേ ഉണ്ടാവാം.
നാലു മണിക്കൂറോളമാണ് ജ്യോത്സ്യനുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മൃതി ജ്യോത്സ്യത്തില്‍ വിശ്വസിക്കുന്നതിന്റെ യുക്തിയെന്താണെന്ന് അറിയില്ല.
ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സ്മൃതി ഇറാനി പ്രതികരിക്കാന്‍ തയ്യാറായില്ല. വ്യക്തി ജീവിതത്തിലുള്ള അനാവശ്യമായ കൈകടത്തലാണ് ഇതെന്ന് ഇറാനി പറഞ്ഞു.












Click it and Unblock the Notifications