Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാസും വിജയിയും സാമന്തയും ആത്മഹത്യ ചെയ്യും; പ്രവചനവുമായി വിവാദ ജ്യോതിഷി, 'പ്രഭാസിന് തീരെ വയ്യ'

ഹൈദരാബാദ്: വിവാദമായ നിരവധി പ്രവചനങ്ങള്‍ നടത്തിയ ജ്യോതിഷി വേണു സ്വാമി വിചിത്രമായ പ്രവചനങ്ങളുമായി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. തെലുങ്ക് സിനിമാ താരങ്ങളായ പ്രഭാസ്, വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവര്‍ ആത്മഹത്യ ചെയ്‌തേക്കാം എന്നാണ് വേണു സ്വാമി അവകാശപ്പെടുന്നത്. ഇക്കാര്യം പറയുന്ന വേണു സ്വാമിയുടെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തന്റെ ജ്യോതിഷ കണക്കുകൂട്ടലുകള്‍ പ്രകാരം വിജയ് ദേവരകൊണ്ട ആത്മഹത്യ ചെയ്യാനാണ് ഏറ്റവും സാധ്യതയുള്ളതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രഭാസിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. വേണു സ്വാമിയുടെ പ്രവചനത്തിന് പിന്നാലെ നെറ്റിസണ്‍സ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ താരങ്ങളെയും അവരുടെ കുടുംബങ്ങളെയും വേദനിപ്പിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഈ പ്രവചനങ്ങള്‍ എങ്ങനെയാണ് ഇത്തരത്തില്‍ പരസ്യമായി നടത്താന്‍ സാധിക്കുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

Venu Swamy

അതേസമയം സെലിബ്രിറ്റികളെ ഭയപ്പെടുത്താനാണ് വേണു സ്വാമി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വിലകൂടിയ പൂജകള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി തന്നെ സമീപിക്കാന്‍ ഈ ഭയം ഉപയോഗിക്കുകയാണ് വേണു സ്വാമി ചെയ്യുന്നത് എന്നാണ് ആരോപണം. മുന്‍കാലങ്ങളിലും അദ്ദേഹം മറ്റ് താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും കുറിച്ച് സമാനമായ നെഗറ്റീവ് പ്രവചനങ്ങള്‍ നടത്തിയിരുന്നു.

ഇതാദ്യമായല്ല വേണു സ്വാമി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നതും വിവാദത്തിലാകുന്നതും. നേരത്തെ താരദമ്പതികളായ നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വേര്‍പിരിയല്‍ പ്രവചിച്ച് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് നാഗചൈതന്യ ശോഭിത ധൂലിപാലെയെ വിവാഹം കഴിച്ചത്. വേണു സ്വാമിയുടെ പ്രവചനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നാഗചൈതന്യയും ശോഭിതയും 2027 അവസാനത്തോടെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കും എന്നാണ് വേണു സ്വാമി പ്രവചിച്ചിരിക്കുന്നത്. ഈ പ്രവചനത്തിന് പിന്നാലെ വേണു സ്വാമിക്കെതിരെ ആരാധകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെലങ്കാന ഹൈക്കോടതി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

2027 ല്‍ മറ്റൊരു സ്ത്രീ കാരണം നാഗചൈതന്യയുടെയും ശോഭിതയുടെയും ബന്ധത്തിന് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നായിരുന്നു വേണു സ്വാമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. അല്ലു അര്‍ജുന്‍ രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്നും മുഖ്യമന്ത്രി വരെ ആയേക്കും എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+