കര്‍ണാടക ബിജെപി പിടിക്കും; യെദ്യൂരപ്പ മുഖ്യമന്ത്രിയാവും, സുമലത മന്ത്രിയും; ഞെട്ടിച്ച് പ്രവചനം
ബെംഗളൂരു: പൊതുതിരഞ്ഞെടുപ്പ് ഫലം 23 ന് വരാനിരിക്കെ ക്ഷേത്ര, മഠ ദര്‍ശനങ്ങള്‍ നടത്തുന്നതിന്‍റേയും ജ്യോതിഷിമാരെ കണ്ട് സാധ്യതകള്‍ ആരാഞ്ഞ് ദോഷ പരിഹാരം ക്രിയകള്‍ ചെയ്യുന്നതിന്‍റെയും തിരക്കിലാണ് കര്‍ണാടകയിലെ രാഷ്ട്രീയ പ്രമുഖര്‍. ആരാധനകളിലും കര്‍മ്മങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സംസ്ഥാന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് കുമാരസ്വാമിയെ ഏറെ ആശങ്കയിലാക്കിയിരക്കുന്നത്. രണ്ടാഴ്ച്ചക്കിടെ 2 തവണയാമ് അദ്ദേഹം ജ്യോതിഷി ദ്വാരകാനാഥുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ആശങ്കകള്‍
കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ ജ്യോതിഷ കാര്യങ്ങളിലെ ഉപദേഷ്ടാവ് കൂടിയായ ദ്വാരകാനാഥിനോടാണ് കുമാരസ്വാമി തുടര്‍ച്ചയായി ഉപദേഷം തേടുന്നത്. മുഖ്യമന്ത്രി പദത്തില്‍ കാലാവധി തികയ്കക്കാന്‍ കഴിയുമോ, തിരഞ്ഞെടുപ്പ് ഫലം ദളിന് അനുകൂലമാകുമോ, മാണ്ഡയില്‍ മകന്‍ നിഖില്‍ ജയിക്കുമോ തുടങ്ങിയവയാണ് കുമാരസ്വാമിയുടെ പ്രധാന ആശങ്കകള്‍.

പരിഹാരം
ദ്വാരകാനാഥിന്‍റെ ഉപദേശ പ്രകാരം കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രഥത്തില്‍ സ്വര്‍ണ്ണം പൂരാശാനായി 80 കോടി രൂപയാണ് വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുവദിച്ചത്. രഥത്തിലെ സ്വര്‍ണ്ണം പൂശല്‍ പൂര്‍ത്തിയായാല്‍ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് ദ്വാരകാനാഥ് കുമാരസ്വാമിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

പത്രിക സമർപ്പിച്ചതും
ജനതാ ദള്‍ എസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ തുമക്കൂരുവിലും കൊച്ചുമക്കളായ നിഖിൽ ഗൗഡ മണ്ഡ്യയിലും പ്രജ്വൽ രേവണ്ണ ഹാസനിലും പത്രിക സമർപ്പിച്ചതും ജ്യോതിഷിമാരെ കൊണ്ടു മൂഹൂർത്തം കുറിപ്പിച്ച ശേഷമായിരുന്നു.

കേന്ദ്രത്തില്‍ ബിജെപി
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസി ബസവാനന്ദ സ്വാമി നേരത്തെ പ്രവചിച്ചിട്ടുണ്ട്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ മാണ്ഡ്യയില്‍ നിന്ന് വിജയിക്കുന്ന നടി സുമലത കേന്ദ്ര മന്ത്രിയാവുമെന്നും ബസവാനന്ദ സ്വാമി.

മാണ്ഡ്യയില്‍ സുമലത
മണ്ഡലത്തിലെ ഉയർന്ന പോളിങ് ബിജെപി പിന്തുണയക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമതലയ്ക്ക് ശുഭസൂചനയാണെന്നാണ് സ്വാമിയുടെ നിരീക്ഷണം. ഏപ്രിൽ 18 നു നടന്ന വോട്ടെടുപ്പിൽ മണ്ഡ്യയിൽ 80.23 ശതമാനമായിരുന്നു പോളിങ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയില്‍ സുമലതയുടെ എതിരാളി.

യെദ്യൂരപ്പ ഉടന്‍ മുഖ്യമന്ത്രി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ഉടന്‍ തന്നെ വീണ്ടും കര്‍ണാടകത്തിലെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഈ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ വീഴുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുത്.

20 കോണ്‍ഗ്രസ് എംഎല്‍എമാര്‍
വരും ദിവസങ്ങളില്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 19 ന് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കേയാണ് കോണ്‍ഗ്രസിനെ വിറപ്പിച്ച് യെദ്യൂരപ്പയുടെ അവകാശ വാദം ഉണ്ടായത്.

പ്രതീക്ഷ
ലോക്സഭ തിരഞ്ഞെടുപ്പിലും സഖ്യത്തിലാണ് കോണ്‍ഗ്രസും ജനതാദളും മത്സരിച്ചതെങ്കിലും ബദ്ധവൈരികളുടെ കൂട്ടുകെട്ടിനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് മാണ്ഡ്യ പോലുള്ള മണ്ഡലങ്ങളില്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ ഇരു പാര്‍ട്ടികള്‍ക്കിടയിലും ഭിന്നിപ്പ് രൂക്ഷമാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കള്ളം പ്രചരപ്പിക്കുകയാണ്
അതേസമയം, കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന ബിജെപി നേതാക്കളുടെ പ്രചരണത്തിനെതിരെ മുന്‍മുഖ്യന്ത്രി സിദ്ധരാമയ്യ രംഗത്തിയിട്ടുണ്ട്. ബിജെപി കള്ളം പ്രചരപ്പിക്കുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയും രാജിവെക്കില്ല, സഖ്യ സര്‍ക്കാറിന് ഒരു ഭീഷണയും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു.

നിരാശയാണ് യെദ്യൂരപ്പക്ക്
മുഖ്യമന്ത്രിയായി മൂന്ന് ദിവസത്തിനുള്ളില്‍ രാജിവെക്കേണ്ടി വന്നതിന്‍റെ നിരാശയാണ് ബിഎസ് യെദ്യൂരപ്പക്ക്. വീണ്ടും അധികാരത്തില്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനായി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയക്ക് എടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ഇത് വിജയിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.












Click it and Unblock the Notifications