കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗാ പൂജ; മഹിഷാസുരന്‍ ഡോക്ടറുടെ വേഷത്തിലെത്തിയത് വിവാദമാകുന്നു

രാജ്യത്തെ ദുര്‍ഗാ പൂജ ആഘോഷത്തില്‍ ഏറ്റവും പ്രശസ്തമായ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ ദുര്‍ഗാ പൂജ ആഘോഷത്തില്‍ ഏറ്റവും പ്രശസ്തമായ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഓരോ ദിവസവും വിവിധങ്ങളായ ആഘോഷങ്ങള്‍കൊണ്ട് സമ്പന്നമാണ് സംസ്ഥാനം. ഇതിനിടയില്‍ കൊല്‍ക്കത്തയിലെ മുഹമ്മദ് അലി പാര്‍ക്കില്‍ നടന്ന ദുര്‍ഗാ പൂജാ ആഘോഷ വേളയില്‍ മഹിഷാസുരന്‍ ഡോക്ടറുടെ വേഷത്തിലെത്തിയത് വിവാദമായി.

കഴുത്തില്‍ സ്റ്റെതസ്‌കോപ്പും തൂക്കി ഡോക്ടറുടെ വേഷത്തിലാണ് മഹിഷാസുരന്‍. സംഭവം വിവാദമായതോടെ സംഘാടകര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബോധവത്കരണമെന്ന രീതിയിലാണ് ഇത്തരമൊരു വേഷമൊരുക്കിയതെന്ന് അവര്‍ പറയുന്നു. വലിയതോതില്‍ വ്യാജ ഡോക്ടര്‍മാരുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

doctor

സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ലാത്തവര്‍പോലും ഡോക്ടര്‍മാരായി വിലസുന്നുണ്ട് ഇവിടെ. ഇതിനെതിരെയുള്ള പ്രതിഷേധസൂചകം കൂടിയായിരുന്നു ദുര്‍ഗാ പൂജ ആഘോഷത്തില്‍ ഡോക്ടര്‍ അസുരവേഷത്തിലെത്തിയത്. അതേസമയം, ഇത് ജനങ്ങള്‍ക്ക് മോശം സന്ദേശമാണ് നല്‍കുകയെന്നാണ് ഡോക്ടരുടെ സംഘടന പറയുന്നത്.

സംസ്ഥാനത്തെ ഡോക്ടര്‍മാരെയെല്ലാം സംശയനിഴലിലാക്കാനും അതുവഴി ജനങ്ങള്‍ ഇവരില്‍നിന്നും അകലാനും ഇത് ഇടയാക്കും. സംഭവത്തില്‍ ഉടനടി ക്ഷമ ചോദിച്ചില്ലെങ്കില്‍ നിയമനടപടിയുണ്ടാകുമെന്നും സംഘടന അറിയിച്ചു. മുഹമ്മദ് അലി പാര്‍ക്കില്‍ നടക്കുന്ന ദുര്‍ഗാ പൂജ ഏറെ പ്രശസ്തമായതുകൊണ്ടുതന്നെ സംഭവം സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

English summary
Asura dressed as doctor triggers controversy at famous Durga puja in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X