ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറുടെ പ്രായം 747
മീററ്റ്: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറുടെ പ്രായം 747 വയസ്. മീററ്റ് സ്വദേശിയായ ഹരിസിങിനാണ് 747 വയസ്. വോട്ടര്‍ പട്ടിക പ്രകാരം ഇയാളുടെ പ്രായം 747 വയസ്സാണ്. അടുത്ത മാസം പതിനേഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇയാള്‍ വോട്ട് ചെയ്യുമത്രെ.മീററ്റ് കന്റോണ്‍മെന്റ് ബോര്‍ഡാണ് പട്ടിക പുറത്തുവിട്ടത്.
കുറച്ചൈാന്നുമല്ല വോട്ടര്‍പ്പട്ടികയിലെ തെറ്റുകള്‍. യുപി വോട്ടര്‍പ്പട്ടികയില്‍ 200 നും 600 അടുത്ത് പ്രായം വരുന്ന കുറച്ചധികം ആളുകളുണ്ടെന്നാണ് വാര്‍ത്ത.
സുഭാഷ് നഗറിലെ ആര്‍ട്ടിലറി ബസാറിനടുത്താണ് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഹരിസിങ് താമസിക്കുന്നത്. അതിനടുത്ത് തന്നെ ബംഗ്ലാവ് പ്രദേശത്ത് താമസിക്കുന്ന രചന ത്രിവേദിക്ക് പ്രായം 549 എത്തിയിട്ടുണ്ടെന്നാണ് വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രേംചന്ദ് എന്ന പൗരന് 545 വയസ്സുണ്ട് അരുണാ ത്രിവേദി എന്ന സ്ത്രീക്കാകട്ടെ 540 ആണ് പ്രായം.

മീററ്റിലെ രണ്ടാം വാര്‍ഡ് സ്വദേശിയായ സുനില്‍ യാദവ് എന്നയാള്‍ക്ക് പട്ടികയില്‍ നല്‍കിയിരിക്കുന്ന പ്രായം 112 വയസാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ പ്രായമാകട്ടെ വെറും 72 വയസ് മാത്രം. കന്റോണ്‍മെന്റ് ഒന്നാം വാര്‍ഡിലെ മിക്ക വോട്ടര്‍മാരും നൂറിവയസ്സിലധികം പ്രായമുള്ളവരാണ്.
കഴിഞ്ഞ ജൂലൈയില്‍ നടന്ന സര്‍വേ പ്രകാരമാണ് വോട്ടര്‍ പട്ടികയില്‍ വിവരങ്ങള്‍ ചേര്‍ത്തത്. നവംബര്‍ മാസം അവസാനമാണ് പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് അച്ചടിച്ചത്. സമയക്കുറവുമൂലമാണ് ഇത്തരം തെറ്റുകള്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ പ്രത്യേക പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോക്ടര്‍ ഡി.എന്‍. യാദവ് നല്‍കുന്ന മറുപടി.












Click it and Unblock the Notifications