ജെല്ലിക്കെട്ടില്‍ പ്രതിഷേധാഗ്നി; സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു, മറീനയില്‍ ലാത്തിച്ചാര്‍ജ്
ചെന്നൈ: ജെല്ലിക്കെട്ട് വിലക്ക് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ലാത്തിച്ചാര്‍ജ്ജ്. ഓര്‍ഡിനന്‍സിന് പകരം നിയമം കൊണ്ടുവരാനുള്ള സാഹചര്യമൊരുങ്ങിയിരിക്കെ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാര്‍ അനുസരിക്കാന്‍ തയ്യാറാവാത്തതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതോടെയാണ് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയായിരുന്നു.
പൊലീസ് നേര്‍ക്ക് സമരക്കാര്‍ കല്ലെറിഞ്ഞതോടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിനിടെ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഒരു സംഘം രംഘത്തെത്തിയതോടെ പൊലീസ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

പൊലീസിനെതിരെ അതിക്രമം
ചെന്നൈയിലെ തിരുവള്ളിക്കേണി, മധുരയിലെ അളങ്കനല്ലൂരിലും പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകതയും അക്രകമസാക്തരാവുകയും ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആത്മഹത്യാ ഭീഷണി
പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഒരു സംഘം രംഘത്തെത്തിയതോടെ പൊലീസ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

പൊലീസിനെതിരെ
സമര്‍ക്കാര്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന് വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ തിങ്കളാഴ്ച നിയമസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു.

പിന്തുണച്ച് മത്സ്യതൊഴിലാളികള്‍
മറീന ബീച്ചിലെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ മറീന ബീച്ചിലേക്ക് കടല്‍മാര്‍ഗ്ഗം കൂടുതല്‍ മത്സ്യതൊഴിലാളികള്‍ എത്തിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications