കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ടില്‍ പ്രതിഷേധാഗ്നി; സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു, മറീനയില്‍ ലാത്തിച്ചാര്‍ജ്

Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ട് വിലക്ക് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ലാത്തിച്ചാര്‍ജ്ജ്. ഓര്‍ഡിനന്‍സിന് പകരം നിയമം കൊണ്ടുവരാനുള്ള സാഹചര്യമൊരുങ്ങിയിരിക്കെ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാര്‍ അനുസരിക്കാന്‍ തയ്യാറാവാത്തതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതോടെയാണ് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയായിരുന്നു.

പൊലീസ് നേര്‍ക്ക് സമരക്കാര്‍ കല്ലെറിഞ്ഞതോടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിനിടെ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഒരു സംഘം രംഘത്തെത്തിയതോടെ പൊലീസ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

പൊലീസിനെതിരെ അതിക്രമം

പൊലീസിനെതിരെ അതിക്രമം

ചെന്നൈയിലെ തിരുവള്ളിക്കേണി, മധുരയിലെ അളങ്കനല്ലൂരിലും പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകതയും അക്രകമസാക്തരാവുകയും ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി

പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഒരു സംഘം രംഘത്തെത്തിയതോടെ പൊലീസ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

 പൊലീസിനെതിരെ

പൊലീസിനെതിരെ

സമര്‍ക്കാര്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ തിങ്കളാഴ്ച നിയമസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു.

 പിന്തുണച്ച് മത്സ്യതൊഴിലാളികള്‍

പിന്തുണച്ച് മത്സ്യതൊഴിലാളികള്‍

മറീന ബീച്ചിലെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ മറീന ബീച്ചിലേക്ക് കടല്‍മാര്‍ഗ്ഗം കൂടുതല്‍ മത്സ്യതൊഴിലാളികള്‍ എത്തിയിരുന്നു.

English summary
ome policemen complaining of being attacked with stones as they tried to disperse the crowd which wants Jallikattu, the bull-taming sport, to be made legal again. Huge clouds of smoke were seen at a police station near the beach where vehicles were set on fire, according to some reports.ome policemen complaining of being attacked with stones as they tried to disperse the crowd which wants Jallikattu, the bull-taming sport, to be made legal again. Huge clouds of smoke were seen at a police station near the beach where vehicles were set on fire, according to some reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X