Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജരിവാളിനെ 'ചുമച്ച്' പരിഹസിച്ച് ബിജെപി പ്രവര്‍ത്തകര്‍! ഒടുവില്‍ രക്ഷകനായി നിതിന്‍ ഗഡ്ഗരി! വീഡിയോ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ പരിഹാസവുമായി ബിജെപി പ്രവര്‍ത്തകര്‍.ദില്ലി സര്‍ക്കാരിന്‍റെ ക്ലീന്‍ യമുന പദ്ധതിക്കിടെയായിരുന്നു സംഭവം. കെജരിവാള്‍ പ്രസംഗം തുടങ്ങിയപ്പോള്‍ നിര്‍ത്താതെ ചുമച്ചായിരുന്നു പ്രവര്‍ത്തകര്‍ കെജരിവാളിനെ പരിഹസിച്ചത്.

16-nitin-gadkari-arvind-kejriwal-1545979983.jpg -Properties

മുന്‍പേ തന്നെ ചുമ ഉള്ള വ്യക്തിയാണ് കെജരിവാള്‍. അദ്ദേഹം 2016 ല്‍ ചുമയ്ക്ക് സര്‍ജറി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രവര്‍ത്തകരുടെ 'ചുമ' പരിഹാസം.എന്നാല്‍ പരിഹാസം അതിര് കടന്നതോടെ പരിപാടിയില്‍ വേദി പങ്കിട്ട കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ഇടപെട്ടു.

ചുമ നിര്‍ത്താന്‍ വേദിയിലുള്ള പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകരെ ശകാരിച്ചു. 'ബഹളമുണ്ടാക്കാതിരിക്കൂ, ഇത് ഒരു ഔദ്യോഗിക പരിപാടിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെ പ്രവര്‍ത്തകര്‍ ശാന്തരായി.

പിന്നാലെ പ്രസംഗത്തിനിടെ കെജരിവാള്‍ നിതിന്‍ ഗഡ്ഗരിയെ വാനോളം പുകഴ്ത്തി. എതിര്‍പാര്‍ട്ടിയില്‍ ഉള്ള ആളാണെന്ന് തോന്നിക്കാത്ത വിധമാണ് പലപ്പോഴും ഗഡ്ഗരി പെരുമാറിയിട്ടുള്ളൂവെന്ന് കെജരിവാള്‍ പറഞ്ഞപ. അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന സ്നേഹം ബിജെപി പ്രവര്‍ത്തകരോട് പോലും കാണിച്ചിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+