കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ അഭയാർത്ഥികൾ‌ക്ക് പീഡനം; 200 ഓളം പേർ പാലായനം ചെയ്തു, കൂടുതലും ബെംഗളൂരുവിൽ നിന്ന്!

Google Oneindia Malayalam News

ഒരാഴ്ചയ്ക്കിടെ ഇന്ത്യയിൽ നിന്ന് കടക്കാൻ ശ്രമിച്ച ഇരുന്നൂറോളം അഭയാർ‌ത്ഥികളെ ബംഗ്ലാദേശിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.ഇതിൽ കൂടുതലും ബംഗളൂരുവിൽ നിന്ന് എത്തിയവരാണെന്നും റിപ്പോട്ടുകൾ വ്യക്തമാക്കുന്നു. ബംഗ്ലാദേശള് പത്രങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടത്. ബംഗ്ലാദേശ് അഭയർത്ഥികൾ തിരികെ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമം നടത്തിയതിൽ കൂടുതലും ബെംഗളൂരുവിൽ നിന്നാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

രാജ്യവ്യാപകമായി ദേശീയ പൗരന്മാരുടെ രജിസ്റ്റർ ആസൂത്രണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞ ബുധനാഴ്ച പാർ‌ലമെന്റിൽ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിൽ നിന്ന് കുറയേറിപ്പാർത്ത അഭയാർത്ഥികളെ ഉദ്ദേശിച്ചുള്ളതായിരുന്നു ബിജെപി ദേശിയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായുടെ പ്രസ്താവന.

Migrant

ശനിയാഴ്ച അമ്പത്തഞ്ച് ബംഗ്ലാദേശി അഭയാർത്ഥികൾ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലെ ഹൗറ റെയിൽവെ സ്റ്റേഷനിൽ എത്തിയിരുന്നു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘമായിരുന്നു അതിർത്തി കടക്കാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ബെംഗളൂരു പോലീസ് കൊൽക്കത്ത പോലീസിനോടും ബിഎസ്എഫിനോടും പ്രതികരിക്കാത്തതിനാൽ സംഘം മണിക്കൂറോളം ഇവർ റെയിൽവെ സ്റ്റേഷനിൽ നിൽക്കേണ്ടി വന്നു. അവസാനം ബസ് കയറി പോകുകയായിരുന്നു.

മുപ്പത് പോലീസുകാരുടെ അകമ്പടിയോടെയാണ് സംഘത്തെ കൊൽക്കത്തിലെ റെയിൽവെ സ്റ്റേഷനിലെത്തിച്ചത്. പശ്ചിമ ബംഗാൾ പോലീസുമായും ബി‌എസ്‌എഫുമായും സംസാരിച്ചിരുന്നു. കർണാടക ആഭ്യന്തര വകുപ്പുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ഇടപെട്ട് കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നുവെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ എസ് ഡി ശരണപ്പ പ്രതികരിച്ചു.

കര്‍ണാടകയില്‍ അനധികൃതമായി കുടിയേറിയ 60 ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു പോലീസ് നടത്തിയ പരിശോധനയിലാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത്. 29 പുരുഷന്മാര്‍, 22 സ്ത്രീകള്‍, 9 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു കഴിഞ്ഞ മാസം പിടിയിലായിരുന്നത്. നഗരത്തിലെ രാമമൂര്‍ത്തി നഗര്‍, ബെല്ലന്ദൂര്‍, മറാത്തഹള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവര്‍ക്ക് എതിരെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം കേസെടുക്കുകയും അഭയാര്‍ത്ഥികളെ തിരിച്ച് നാട്ടിലയക്കാന്‍ നടപടികള്‍ എടുക്കുകയായിരുന്നു. നാട് കടത്തുന്നത് വരെ ഇവരെ സര്‍ക്കാരിന്റെ ചുമതലയിലുളള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

English summary
At least 200 people crossing over from India have been arrested in the Bangladesh areas bordering West Bengal in the past few weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X