കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് സീറ്റ് വിഭജനം പൊല്ലാപ്പാണോ? പരിഹാരവുമായി ദേവഗൗഡ, നേതാക്കള്‍ ചെയ്യേണ്ടത്

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാ സമ്മേളനം ബിജെപിക്ക് ഇരട്ടി പ്രഹരം നല്‍കുമെന്ന് സൂചന. വിവിധ പാര്‍ട്ടികള്‍ സഖ്യം ചേരുമ്പോള്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമായ ഐക്യമുണ്ടാക്കുകയാണ് ആദ്യം വേണ്ടതെന്ന് ദേവഗൗഡ സമ്മേളനത്തില്‍ പ്രസംഗിക്കവെ ചൂണ്ടിക്കാട്ടി.

25

വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ഭിന്നതകള്‍ മാറ്റിവച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ദേവഗൗഡ നിര്‍ദേശിച്ചു. വിവിധ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ അടങ്ങുന്ന ഒരു സമിതി രൂപീകരിണം. സുഗമമായ ഭരണം എങ്ങനെ സാധ്യമാകും എന്നത് സംബന്ധിച്ച്് ചര്‍ച്ച നടത്തണം. ഒരു രൂപരേഖ തയ്യാറണം. ജനങ്ങള്‍ക്ക് പുതിയ സര്‍ക്കാരിനെ ആവശ്യമുണ്ട്. ബിജെപിയെ മാത്രം ലക്ഷ്യമിട്ട് വേണം സീറ്റ് വിഭജനം നടത്താന്‍. ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കണം. അല്ലാതെ മറ്റു കക്ഷികളുമായി പോരാട്ടം ഉണ്ടാകരുത്. ഈ ഒരു ലക്ഷ്യത്തോടെ വേണം സീറ്റ് വിഭജനം നടത്താന്‍.

ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി; രാജിവച്ചവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി; രാജിവച്ചവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

സുസ്ഥിര സര്‍ക്കാരിന് മാത്രമേ ശക്തമായ രാജ്യം നിര്‍മിക്കാന്‍ സാധിക്കൂ. 2014ല്‍ 282 സീറ്റ് ലഭിച്ചിട്ടും മോദി സര്‍ക്കാരിന് അതിന് സാധിച്ചില്ല. അവര്‍ നല്ല രാഷ്ട്രം പടുക്കുന്നതിന് പകരം രാജ്യത്തിന്റെ മതേതര പ്രകൃതം നശിപ്പിക്കുകയാണ് ചെയ്തത്. എല്ലാ ഭരണഘടനാ സംവിധാനങ്ങളും നശിപ്പിച്ചുവെന്നും ദേവഗൗഡ പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷം സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കും. സഖ്യസര്‍ക്കാരിന് ഒന്നും നേടാന്‍ സാധിക്കില്ലെന്ന് മോദി പറയുന്നു. എന്നാല്‍ മറിച്ചാണെന്ന് പ്രതിപക്ഷം ഇപ്പോള്‍ തെളിയിക്കുകയാണ്. 1996-97 കാലത്തെ സഖ്യസര്‍ക്കാര്‍ തുടക്കമിട്ട അസമിലെ ബോഗിബീല്‍ പാലമാണ് മോദി അടുത്തിടെ ഉദ്ഘാടനം ചെയ്തതെന്നും ദേവഗൗഡ ഓര്‍മിപ്പിച്ചു.

English summary
At Mamata Banerjee's Kolkata Rally, Deve Gowda's Solution on Herculean Seat Sharing Task
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X